‘സൗഹൃദരാഷ്ട്രമായ ഇന്ത്യ കൂടുതൽ പുരോഗതിയിലേക്കും നേട്ടങ്ങളിലേക്കും കുതിക്കട്ടെ !’
text_fieldsമസ്കത്ത്: ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനും ഇന്ത്യൻ ജനതക്കും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. സൗഹൃദരാഷ്ട്രമായ ഇന്ത്യ കൂടുതൽ പുരോഗതിയിലേക്കും നേട്ടങ്ങളിലേക്കും കുതിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയും ഒമാനും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല സഹകരണവും പങ്കാളിത്തവും വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെടാനും വികസിക്കാനും ഈ അവസരം കാരണമാകട്ടെയെന്ന് ആശംസിച്ച സുൽത്താൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നത് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര താൽപര്യങ്ങൾക്കും വികസനത്തിനും കൂടുതൽ സഹായകരമാകുമെന്നും തന്റെ ആശംസ സന്ദേശത്തിൽ വ്യക്തമാക്കി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

