Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ സുൽത്താന് ബ്രൂണെയിൽ ഔദ്യോഗിക സ്വീകരണം

text_fields
bookmark_border
ഒമാൻ സുൽത്താന് ബ്രൂണെയിൽ ഔദ്യോഗിക സ്വീകരണം
cancel

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ബ്രൂണെയിൽ ഔദ്യോഗിക സ്വീകരണം. ബ്രൂണെ തലസ്ഥാനമായ ബന്ദർ സെരി ബെഗാവാനിലെ ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ബ്രൂണെ ഭരണാധികാരി സുൽത്താൻ ഹാജി ഹസനൽ ബോൽക്കിയ സുൽത്താൻ ഹൈതം ബിൻ താരിഖിനെയും ഔദ്യോഗിക സംഘത്തെയും സ്വീകരിച്ചു.

കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ബ്രൂണെയിലെ കുട്ടികളും സുൽത്താനെ വരവേറ്റു. തുടർന്ന് നടന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങിൽ ഒമാൻ, ബ്രൂണെ ദേശീയഗാനങ്ങൾ ആലപിച്ചു. സുൽത്താനോടുള്ള ആദരസൂചകമായി 21 തവണ പീരങ്കി മുഴക്കി. സൈനിക ഗാർഡ് ഓഫ് ഓണറും സുൽത്താൻ പരിശോധിച്ചു.

ബ്രൂണെ ഭരണാധികാരിയുടെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ബ്രൂണെയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sultan Haitham Visits Brunei Palace
Next Story