Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​വൈത്തിനും...

കു​വൈത്തിനും ബഹ്റൈനുമെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഒമാൻ

text_fields
bookmark_border
കു​വൈത്തിനും ബഹ്റൈനുമെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഒമാൻ
cancel

മസ്‌കത്ത്: കുവൈത്തിനും ബഹ്‌റൈനു രാജ്യത്തിനും നേരെ ഉണ്ടായ ആക്രമണങ്ങളെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന തരത്തിലുള്ള ഏത് സൈനിക നടപടികളെയും രാജ്യം തള്ളിക്കളയുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ഒമാൻ പൂർണമായും എതിർക്കുന്നു.

ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സിവിലിയന്മാരുടെ സുരക്ഷക്ക് കടുത്ത ഭീഷണിയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിനിരയായ ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളോട് ഒമാൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളുടെയും സുരക്ഷയും പരമാധികാരവും സ്ഥിരതയും സംരക്ഷിക്കാൻ അവർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒമാൻ പിന്തുണയറിയിച്ചു.

മേഖലയി​ൽ സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള പ്രതിബദ്ധത ആവർത്തിച്ച ഒമാൻ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും സിവിലിയൻമാരെയും അവശ്യ സൗകര്യങ്ങളെയും ആക്രമിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksIran attackBahrainKuwaitOman condemns
News Summary - Oman strongly condemns attacks on Kuwait and Bahrain
Next Story