Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ കോൺസുലേറ്റിന് നേരെയുള്ള ആക്രമണം: ശക്തമായി അപലപിച്ച് ഒമാൻ
text_fieldsbookmark_border
മസ്‌കത്ത്: ഇറാഖി കുർദിസ്ഥാനിലെ യു.എ.ഇ കോൺസുലേറ്റ് ജനറലിന് നേരെയുണ്ടായ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്കും അവയുടെ പരിസരങ്ങൾക്കും സംരക്ഷണം ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര മര്യാദകളുടെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യു.എ.ഇയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒമാൻ, നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ സുസ്ഥിരതക്കും യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

