Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2026 10:44 AM IST Updated On
date_range 9 April 2026 10:44 AM ISTകുവൈത്ത് കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം; ഒമാൻ ശക്തമായി അപലപിച്ചു
text_fieldsbookmark_border
മസ്‌കത്ത്: ഇറാഖിലെ ബസ്‌റയിലുള്ള കുവൈത്ത് കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങളുടെ സംരക്ഷണവും ഉദ്യോഗസ്ഥരുടെ സുരക്ഷയും ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നയതന്ത്ര മാനദണ്ഡങ്ങളുടെയും കരാറുകളുടെയും ലംഘനമാണ് ഈ ആക്രമണമെന്ന് ഒമാൻ വിശേഷിപ്പിച്ചു.
ഒമാൻ വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത്തരം നടപടികളോടുള്ള തങ്ങളുടെ പൂർണ്ണമായ വിയോജിപ്പ് അറിയിച്ചത്. എല്ലാ സാഹചര്യങ്ങളിലും നയതന്ത്ര-കോൺസുലർ ദൗത്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും, നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച വിയന്ന കൺവെൻഷൻ കൃത്യമായി പാലിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

