Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെ സ്റ്റാർട്ടപ്പ് മേഖലയിൽ മുന്നേറ്റം; സാമ്പത്തിക സഹായവുമായി റിയാദ

text_fields
bookmark_border
ഒമാനിലെ സ്റ്റാർട്ടപ്പ് മേഖലയിൽ മുന്നേറ്റം; സാമ്പത്തിക സഹായവുമായി റിയാദ
cancel

മസ്കത്ത്: ഒമാനിലെ സ്റ്റാർട്ടപ്പ്, സംരംഭകത്വ മേഖലകളിൽ വൻ വളർച്ച രേഖപ്പെടുത്തി. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് കരുത്തേകി, ആശയം രൂപീകരിക്കുന്നത് മുതൽ ഫണ്ടിംഗും നിക്ഷേപവും വരെയുള്ള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ എല്ലാ ഘട്ടങ്ങളിലും മികച്ച പുരോഗതിയാണ് രാജ്യം കൈവരിക്കുന്നതെന്ന് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റിയായ ‘റിയാദ’ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

സ്റ്റാർട്ടപ്പുകളുടെ വളർച്ചയും സുസ്ഥിരതയും ലക്ഷ്യമിട്ട് ഫണ്ടിങ്, വെഞ്ച്വർ ക്യാപിറ്റൽ വിഭാഗങ്ങളിലായി 101 ഗ്രാന്റുകളാണ് ഈ മേഖലയിൽ അനുവദിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റികൾ കേന്ദ്രീകരിച്ച് പുതിയ ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഒമാനിൽ പ്രതിവർഷം 50-ലധികം ബൂട്ട്ക്യാമ്പുകളും ഹാക്കത്തോണുകളും നടക്കുന്നുണ്ട്.

ഓരോ വർഷവും 3,000-ലധികം പുതിയ സ്റ്റാർട്ടപ്പ് ആശയങ്ങൾ ഉയർന്നുവരുന്നത് ഒമാനിലെ യുവാക്കൾക്കിടയിലെ നവീകരണ ചിന്തകളുടെ തെളിവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിദ്യാർഥികളുടെ ബിരുദ പ്രോജക്ടുകളെയും ഗവേഷണങ്ങളെയും വാണിജ്യ സാധ്യതയുള്ള മികച്ച സ്റ്റാർട്ടപ്പുകളാക്കി മാറ്റുകയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് ബിസിനസ് ഇൻകുബേറ്റേഴ്സ് ആൻഡ് ആക്സിലറേറ്റേഴ്സ് വിഭാഗം ആക്ടിംഗ് ഡയറക്ടർ ഈമാൻ ബിൻത് അബ്ദുല്ല അൽ ഷകിലിയ വ്യക്തമാക്കി.

സാങ്കേതിക, നവീകരണ മേഖലകളിലായി നിലവിൽ 310 വിദ്യാർഥി പ്രൊജക്ടുകളാണ് ഒമാനിലുള്ളത്. വിദ്യാർഥികളുടെ ആശയങ്ങളെ വിപണിയിലെത്തിക്കാൻ സഹായിക്കുന്നതിനായി രാജ്യത്ത് 30 ബിസിനസ് ഇൻകുബേറ്ററുകളും 10 ബിസിനസ് ആക്സിലറേറ്ററുകളും 35 കോളജുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു യൂനിവേഴ്സിറ്റി ഇൻകുബേറ്ററും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

നിലവിൽ ഒമാനിലെ 338 കമ്പനികൾ ‘റിയാദ’ സംരംഭകത്വ കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിലൂടെ സർക്കാർ നൽകുന്ന 32 ഇളവുകളും ആനുകൂല്യങ്ങളും ഈ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്നുണ്ട്. ഇത് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സ്റ്റാർട്ടപ്പുകളുടെ ദ്രുതഗതിയിലുള്ള വളർച്ചക്കും കാരണമാകുന്നു. ഫണ്ടിങ്, ഇൻവെസ്റ്റ്‌മെന്റ് മേഖലകളിൽ നിന്നായി ലഭിച്ച 101 ഗ്രാന്റുകൾ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ മൂലധനം സുരക്ഷിതമാക്കാൻ സഹായിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Riyada Provides Financial Aid to Strengthen Oman's Startup Sector
Next Story