ദോഫാര്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന് തുടക്കം
text_fieldsസലാല: രണ്ടു മാസത്തോളം നീളുന്ന ദോഫാര്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന് ഗള്‍ഫ് സ്റ്റേഡിയത്തില്‍ തുടക്കമായി. ദോഫാര്‍ ഫുട്ബാള്‍ ക്ളബിന്‍െറ ആഭിമുഖ്യത്തിലുള്ള ആദ്യ ടൂര്‍ണമെന്‍റ് സലാല ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ രക്ഷാധികാരി പവിത്രന്‍ കാരായി കിക്കോഫ് ചെയ്തു. ഗള്‍ഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ പത്ത് ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി ലീഗ് കം നോട്ടൗട്ട് രീതിയിലാണ് ഏറ്റുമുട്ടുക.
ഉദ്ഘാടന ചടങ്ങില്‍ ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍മാനും ഒളിമ്പിക് കാറ്ററിങ് കമ്പനി എം.ഡിയുമായ സുധാകരന്‍,കണ്‍വീനര്‍ സലാം, സെക്രട്ടറി പ്രസ്റ്റി, സിഫ പ്രസിഡന്‍റ് പി.ടി. സബീര്‍, ശബീര്‍ കാലടി, മന്‍സൂര്‍ പട്ടാമ്പി എന്നിവര്‍ സംബന്ധിച്ചു. ആദ്യ മത്സരത്തില്‍ സാപ്പില്‍ എഫ്.സി സനദ് എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
രണ്ടാമത്തെ മത്സരത്തില്‍ എന്‍.ടെക് എഫ്.സിയും ഫാസ് എഫ്.സിയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. മൂന്നും നാലും മത്സരങ്ങളില്‍ ദോഫാര്‍ എഫ്.സി മറുപടിയില്ലാത്ത രണ്ടു ഗോളിന് ലുലു എഫ്.സിയെ പരാജയപ്പെടുത്തിയപ്പോള്‍ റീമ എഫ്.സിയും അല്‍ ഖസീം എഫ്.സിയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.
ജംഷാദ് അലി മത്സരങ്ങള്‍ നിയന്ത്രിച്ചു. റിപ്പബ്ളിക് ദിനാഘോഷത്തിന്‍െറ ഭാഗമായി ഒമാന്‍െയും ഇന്ത്യയുടേയും പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് വിതരണം ചെയ്യുകയും ചെയ്തു. പ്രവാസം നിര്‍ത്തി നാട്ടിലേക്ക് പോവുന്ന ഫാസ് എഫ്.സി സ്ട്രൈക്കര്‍ നിഖിലിന് യാത്രയയപ്പും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
