Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

text_fields
bookmark_border
കോഴിക്കോട് സ്വദേശി അലേന (14) ആണ് മരിച്ചത്
ഒമാനിലെ  സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
cancel

മസ്കത്ത്:ഒമാനിൽ സിനാവിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കോഴിക്കോട് സ്വദേശി അലേന (14) ആണ് മരിച്ചത്. സിനാവ് ആശുപത്രിയിൽ നഴ്‌സുമാരായ സിജു- മോളി ദമ്പതികളുടെ മകളാണ്.

മകളെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.18 വർഷമായി കുടുംബം ഒമാനിൽ താമസിച്ചുവരികയാണ്. അലേനയുടെ സഹോദരൻ ആൽവിൻ ആസ്‌ത്രേലിയയിൽ വിദ്യാർഥിയാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകൾ നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Sinaw Accident: 14-Year-Old Indian Student Alena Dies in Car Crash
Next Story