സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കരട് നിയമം അവലോകനം ചെയ്ത് ഒമാൻ ശൂറ കൗൺസിൽ
text_fieldsമസ്കത്ത്: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള കരട് നിയമം അവലോകനം ചെയ്യുന്നതിനായി ശൂറ കൗൺസിലിന്റെ നിയമനിർമ്മാണ, നിയമ സമിതി പത്തൊമ്പതാമത് യോഗം ചേർന്നു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഫലപ്രദമായ നടപടികൾ അവതരിപ്പിച്ച് ഒമാന്റെ സൈബർ സുരക്ഷക്കുള്ള നിയമനിർമ്മാണ ചട്ടക്കൂട് ശക്തിപ്പെടുത്തുക എന്നതാണ് കരട് നിയമത്തിന്റെ ലക്ഷ്യം. സർക്കാർ പരാമർശിക്കുന്ന സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള കരട് നിയമത്തിന്റെ തുടർച്ചയായ അവലോകനത്തിന്റെ ഭാഗമാണ് കമ്മിറ്റിയുടെ തലവനായ ഡോ. അഹമ്മദ് അലി അൽ സാദിയുടെ അധ്യക്ഷതയിൽ അംഗങ്ങൾ പങ്കെടുത്ത യോഗം ചേർന്നത്. മജ്ലിസ് ശൂറക്ക് റഫർ ചെയ്യുന്ന കരട് നിയമങ്ങൾക്കായുള്ള നിയമനിർമ്മാണ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ഒമാൻ കൗൺസിൽ നിയമത്തിലെ ആർട്ടിക്കിൾ 49 നോട് യോജിക്കുന്നതാണ് അവലോകന പ്രക്രിയ. ഏതെങ്കിലും കരട് അംഗീകരിക്കാനോ ഭേദഗതി ചെയ്യാനോ ശൂറ കൗൺസിലിന് മൂന്ന് മാസം വരെ സമയമുണ്ട്. അതിനുശേഷം അത് കൂടുതൽ ചർച്ചക്കായി സ്റ്റേറ്റ് കൗൺസിലിലേക്ക് അയയ്ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

