നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകളിൽ ‘ഒമാൻ ഷോപ്പിങ് ഫെസ്റ്റിവലി’ന് തുടക്കം
text_fieldsമബേല: ഒരുമാസം നീളുന്ന ‘ഒമാൻ ഷോപ്പിങ് ഫെസ്റ്റിവ’ലിന് നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലെ ഒമാനിലെ എല്ലാ ശാഖകളിലും തുടക്കമായി. ‘ഒമാൻ ഷോപ്പിങ് ഫെസ്റ്റിവ’ലിന്റെ ഔദ്യോഗിക ഉദ്ഘാടനം മബേലയിലെ ബിലാദ് മാളിൽ നടന്നു.
പ്രത്യേക ഓഫറുകൾ, വിനോദ പരിപാടികൾ, കുടുംബ വിനോദങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് ഭിന്നശേഷികുട്ടികൾ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇത്തരം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള പിന്തുണയാണ് ഇതിലൂടെ അറിയിച്ചത്. സമൂഹത്തിന്റെ മുൻനിരയിലേക്ക് ഭിന്നശേഷി കുട്ടികൾക്കുള്ള മികച്ച അവസരം കൂടിയാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഇതിലൂടെ ഒരുക്കിയത്. ചടങ്ങിൽ ആവേശം പകർന്ന് ഒമാനി പരമ്പരാഗത സംഗീത ബാൻഡിന്റെ പ്രകടനവും നടന്നു. കുട്ടികൾക്കായി കളറിങ് മത്സരം ഉൾപ്പെടെ നിരവധി വിനോദപ്രവർത്തനങ്ങൾ ഒരുക്കിയിരുന്നു.
ഈ വർഷത്തെ ഒമാൻ ഷോപ്പിങ് ഫെസ്റ്റിവലിൽ, ഡിപ്പാർട്മെന്റ് സ്റ്റോറുകൾ, വസ്ത്രങ്ങൾ, ഐ.ടി ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഒരുമാസം മുഴുവൻ ഒമാനിലെ എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും ഫെസ്റ്റിവൽ തുടരും. ഉപഭോക്താക്കൾക്ക് ഉത്സവാന്തരീക്ഷം നിറഞ്ഞ നേട്ടങ്ങളേറെയുള്ള ഷോപ്പിങ് അനുഭവമാണ് ഒരുക്കുന്നതെന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജമെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

