Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശീയ എമർജൻസി സെൻറർ...

ദേശീയ എമർജൻസി സെൻറർ സജ്ജമാക്കി ഒമാൻ

text_fields
bookmark_border
ദേശീയ എമർജൻസി സെൻറർ സജ്ജമാക്കി ഒമാൻ
cancel
camera_alt

ശനിയാഴ്ച പെയ്ത കനത്ത മഴയിൽ റുസ്താഖിൽ റോഡിൽ വെള്ളം കയറിയപ്പോൾ

- ഫോട്ടോ: അൻസാർ കരുനാഗപ്പള്ളി

മസ്കത്ത്: രാജ്യത്ത് രൂപംകൊള്ളുന്ന ന്യൂന മർദ്ദത്തെ തുടർന്ന് വീണ്ടും ശക്തമായ മഴക്ക് സാധ്യതയേറിയ സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിനുള്ള ദേശീ കമ്മിറ്റിക്ക് കീഴിൽ ദേശീയ എമർജൻസി മാനേജ്മെന്റ് സെന്ററും അനുബന്ധ സമിതികളും പ്രവർത്തന സജ്ജമാക്കി.

മഴക്കിടയിലും ട്രാഫിക് ഡ്യുട്ടിയിൽ കർമനിരതനായ റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥൻ. ബർകയിൽനിന്നുള്ള ദൃശ്യം

ദാഹിറ, വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ, അൽ വുസ്ത ഗവർണറേറ്റുകളിലാണ് തീരുമാനം ബാധകമാക്കിയത്. അടുത്ത ദിവസങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ കാലാവസ്ഥാ വ്യതിയാന സ്വാധീനം അനുഭവപ്പെടാനിടയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ശക്തമായ മഴയെ തുടർന്നുണ്ടാകാവുന്ന പെട്ടെന്നുള്ള പ്രളയാവസ്ഥകളും ഗതാഗത തടസ്സങ്ങളും ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ നേരിടാൻ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാൻ സംഘങ്ങളെ സജ്ജമാക്കിയതായും സമിതി അറിയിച്ചു.

അതേസമയം, അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കി യാത്ര ചെയ്യാനും ശക്തമായ ഒഴുക്ക് സമയങ്ങളിൽ വാദികൾ മുറിച്ചു കടക്കാതിരിക്കാനും പൗരന്മാരോടും സ്വദേശികളോടും അധികൃതർ നിർദേശം നൽകി. ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം പിന്തുടരുകയും നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsNational EmergencygulfcentersOman
News Summary - Oman sets up national emergency center
Next Story