Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനി​ൽ റമദാനിലെ ജോലി...

ഒമാനി​ൽ റമദാനിലെ ജോലി സമയം നിർണയിച്ചു

text_fields
bookmark_border
ഒമാനി​ൽ റമദാനിലെ ജോലി സമയം നിർണയിച്ചു
cancel
Listen to this Article

മ​സ്ക​ത്ത്: വി​ശു​ദ്ധ റ​മ​ദാ​നി​ൽ ഒ​മാ​നി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി സ​മ​യം നി​ർ​ണ​യ​പ്പെ​ടു​ത്തി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ അ​ഞ്ചു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യാ​ണ് പ്ര​വൃ​ത്തി സ​മ​യം​ക്ര​മീ​ക​രി​ച്ച​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ, റ​മ​ദാ​ൻ മാ​സ​ത്തി​ൽ മു​സ്‍ലിം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം ദി​വ​സേ​ന ആ​റു മ​ണി​ക്കൂ​റാ​യും ആ​ഴ്ച​യി​ൽ പ​ര​മാ​വ​ധി 30 മ​ണി​ക്കൂ​റാ​യും കു​റ​ക്കാ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചും സേ​വ​ന-​വ്യാ​പാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ തീ​രു​മാ​നം. ഫ്ലെ​ക്സി​ബി​ൾ വ​ർ​ക്ക് സി​സ്റ്റം പ്ര​കാ​രം, അ​ത​ത് സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ന ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി പ്ര​വേ​ശ​ന​വും ഡ്യു​ട്ടി അ​വ​സാ​നി​പ്പി​ക്കു​ന്ന​തും നി​ശ്ച​യി​ക്കാം. എ​ന്നാ​ൽ, മൊ​ത്തം ജോ​ലി സ​മ​യം അ​നു​വ​ദി​ച്ച പ​രി​ധി ക​വി​യ​രു​ത്. രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് മൂ​ന്നു ഫ്ലെ​ക്സി​ബി​ൾ ഹാ​ജ​ർ അ​നു​വ​ദി​ക്കാം. ജീ​വ​ന​ക്കാ​ര​ൻ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​മ​യം മു​ത​ൽ പി​രി​യു​ന്ന​തു​വ​രെ​യു​ള്ള സ​മ​യ​മാ​ണ് ജോ​ലി സ​മ​യ​മാ​യി ക​ണ​ക്കാ​ക്കു​ക. ഓ​രോ യൂ​നി​റ്റും പി​ന്തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര സം​വി​ധാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും ഇ​ത് ന​ട​പ്പാ​ക്കു​ക. ഈ ​വ്യ​വ​സ്ഥ​ക​ൾ എ​ല്ലാ സ്വ​കാ​ര്യ മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണെ​ങ്കി​ലും, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ബി​സി​ന​സ് ആ​വ​ശ്യ​ക​ത​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ജോ​ലി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് അ​നു​വാ​ദ​മു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanOman Newsworking hoursgulf news malayalam
News Summary - Oman sets Ramadan working hours
Next Story