Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂ​ക​മ്പം:...

ഭൂ​ക​മ്പം: അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി വി​മാ​ന​ങ്ങ​ൾ സി​റി​യ​യി​ലേ​ക്ക്​

text_fields
bookmark_border
ഭൂ​ക​മ്പം: അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി വി​മാ​ന​ങ്ങ​ൾ സി​റി​യ​യി​ലേ​ക്ക്​
cancel

മ​സ്ക​ത്ത്​: ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്ന്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​മാ​ന്‍റെ കൈ​ത്താ​ങ്ങ്​ തു​ട​രു​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു​മാ​യി വി​മാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ൽ​നി​ന്ന്​ സി​റി​യ​ൻ മ​ണ്ണി​ലേ​ക്ക്​ പ​റ​ന്നു. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്​ വി​മാ​ന​ങ്ങ​ൾ സി​റി​യ​ൻ മ​ണ്ണി​ലേ​ക്ക്​ പ​റ​ന്ന​ത്.

ഒ​മാ​ൻ ചാ​രി​റ്റ​ബ്ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ​ഒ​മാ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദു​രബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ അ​വ​ശ്യ​വ​സ്​​തു​ക്ക​ളും മ​റ്റും എ​ത്തി​ക്കു​ന്ന​ത്. തെ​ക്ക​ൻ തു​ർ​ക്കി​യ​യി​ൽ ന​ട​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്ക്യൂ ടീ​മി​ൽ​നി​ന്നു​ള്ള സേ​ന പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

തു​ർ​ക്കി​യ​യി​ൽ ഭൂ​ക​മ്പം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ, സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ർ​ച് ആ​ൻ​ഡ് റെ​സ്ക്യൂ അ​ഡ്വൈ​സ​റി ഗ്രൂ​പ്പു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും തി​ര​ച്ചി​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സേ​ന പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​മാ​ന​ട​ക്കം വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കാ​ൽ ല​ക്ഷ​ത്തോ​ളം ദൗ​ത്യ​സേ​നാം​ഗ​ങ്ങ​ളാ​ണ്​ ദു​ര​ന്ത​ഭൂ​മി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച തെ​ക്കു കി​ഴ​ക്ക​ൻ തു​ർ​ക്കി​യ-​സി​റി​യ​ൻ അ​തി​ർ​ത്തി​യി​ൽ ക​ര​മ​ൻ​മ​റാ​ഷ് മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി 20,000ത്തി​ലേ​റെ പേ​രാ​ണ്​ മ​രി​ച്ച​ത്. കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത് തു​ർ​ക്കി​യ​യി​ലാ​ണ്. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​യി ഒ​മാ​ൻ ചാ​രി​റ്റ​ബ്ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഒ.​സി.​ഒ) സം​ഭാ​വ​ന​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ്​ ദു​ര​ന്ത​ഭൂ​മി​യി​ലെ ക​ണ്ണീ​രൊ​പ്പാ​ൻ സം​ഭാ​വ​ന ന​ൽ​കി​യ​ത്.

അ​ടി​യ​ന്ത​ര​മാ​യി ര​ണ്ടു​ല​ക്ഷം റി​യാ​ൽ സ്വ​രൂ​പി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ആ​ദ്യ ഘ​ട്ട​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള ആ​ളു​ക​ൾ​ക്ക്​ പേ​മെ​ന്റ് മെ​ഷീ​നു​ക​ൾ, എ​സ്.​എം.​എ​സ്, ഇ​ല​ക്ട്രോ​ണി​ക് പോ​ർ​ട്ട​ൽ, ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ എ​ന്നി​വ വ​ഴി സം​ഭാ​വ​ന ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന്​ ഒ.​സി.​ഒ അ​റി​യി​ച്ചു. എ​സ്.​എം.​എ​സ്​ വ​ഴി ഓ​രോ റി​യാ​ൽ വീ​തം സം​ഭാ​വ​ന ചെ​യ്യാ​ൻ ആ​​​ഗ്ര​ഹി​ക്കു​ന്ന​വ​ർ donate എ​ന്ന്​ ടൈ​പ്​ ചെ​യ്ത്​ ഒ​മാ​ൻ​ടെ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ 90022ലേ​ക്കും ഉ​രീ​ദോ ഉ​പ​യോ​ക്താ​ക്ക​ൾ 90909 എ​ന്ന ന​മ്പ​റി​ലേ​ക്കു​മാ​ണ്​ മെ​സേ​ജ്​ അ​യ​ക്കേ​ണ്ട​ത്.

ഒ​നീ​ക്ക്​ (ഒ​മാ​ൻ നാ​ഷ​ന​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ക​മ്പ​നി) ഓ​ട്ടോ​മാ​റ്റി​ക് പേ​മെ​ന്റ് മെ​ഷീ​നു​ക​ൾ, ചാ​രി​റ്റ​ബ്ൾ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ​ക്കു​മു​ള്ള പോ​ർ​ട്ട​ലാ​യ www.donate.om എ​ന്നി​വ​യി​ലൂ​ടെ​യും സം​ഭാ​വ​ന അ​യ​ക്കാം. ബാ​ങ്ക് മ​സ്‌​ക​ത്ത്, നാ​ഷ​ന​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ, ബാ​ങ്ക് ദോ​ഫാ​ർ എ​ന്നി​വ​യു​ടെ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ളി​ലേ​ക്ക് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ: ബാ​ങ്ക് മ​സ്‌​ക​ത്ത്​ (സി​റി​യ): 0423010706280016, എ​ൻ.​ബി.​ഒ (സി​റി​യ): 1049337798006, ബാ​ങ്ക് മ​സ്‌​ക​ത്ത്​ (തു​ർ​ക്കി): 0423010700010017, ബാ​ങ്ക് ദോ​ഫാ​ർ (തു​ർ​ക്കി): 01040060909.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaEarthquakeoman
News Summary - oman sends essentials to syria
Next Story