Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ ര​ജി​സ്റ്റ​ർ...

ഒ​മാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 5.6 ശ​ത​മാ​നം വ​ർ​ധ​ന

text_fields
bookmark_border
ഒ​മാ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 5.6 ശ​ത​മാ​നം വ​ർ​ധ​ന
cancel
Listen to this Article

മ​സ്‌​ക​ത്ത്: ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 5.6 ശ​ത​മാ​നം വ​ർ​ധി​ച്ചു. ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 18,51,469 ആ​യി. 2024 ഡി​സം​ബ​റി​ലെ ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ണ് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് നാ​ഷ​ണ​ൽ സെ​ന്റ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ്; 14,65,455 എ​ണ്ണം. ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ 79.2 ശ​ത​മാ​ന​വും സ്വ​കാ​ര്യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 2,73,508 വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്; 14.8 ശ​ത​മാ​നം. വാ​ട​ക വാ​ഹ​ന​ങ്ങ​ൾ 44,606 ആ​യി; 2.4 ശ​ത​മാ​നം. ടാ​ക്‌​സി​ക​ൾ, സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ശേ​ഷി​ക്കു​ന്ന ശ​ത​മാ​നം.

മൂ​ന്ന് ട​ണ്ണി​ൽ താ​ഴെ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും; 16,79,463 എ​ണ്ണം. ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ 90.7 ശ​ത​മാ​ന​വും ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsincreaseVehicle registrationsgulf news malayalam
News Summary - Oman sees 5.6 percent increase in vehicle registrations
Next Story