വാദികബീറിൽ അന്താരാഷ്ട്ര സ്കൂൾ ഇൗമാസം 17ന് പ്രവർത്തനമാരംഭിക്കും
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ വാദികബീറിന് കീഴിലുള്ള ഇൻറർനാഷനൽ സ്കൂൾ (െഎ.എസ്.ഡബ്ല്യു.കെ -െഎ) ഇൗമാസം 17ന് പ്രവർത്തനമാരംഭിക്കും. കേംബ്രിജ് ബോർഡ് സിലബസാകും സ്കൂൾ പിന്തുടരുക.
വിദ്യാഭ്യാസ മന്ത്രാലയത്തിേൻറതടക്കം അനുമതികൾ ലഭിച്ച സ്കൂളിൽ പ്രവേശന നടപടികൾ പുരോഗമിക്കുകയാണെന്ന് വാദികബീർ ഇന്ത്യൻ സ്കൂൾ എസ്.എം.സി പ്രസിഡൻറ് ഹർഷേന്ദുഷാ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഹ്വാൻ മസ്ജിദിന് പിൻവശത്ത് പ്രൈമറി വിഭാഗം സ്കൂളിനോട് ചേർന്നുള്ള പുതിയ കെട്ടിടത്തിലാണ് ഇൻറർനാഷനൽ സ്കൂൾ തുടങ്ങുന്നത്. ആദ്യ വർഷം ഒന്നുമുതൽ ഏഴുവരെ ക്ലാസുകളാണ് ഉണ്ടാവുക. കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിെൻറ ഭാഗമായി ഒാരോ ക്ലാസിലും 25 കുട്ടികൾ വീതമാണ് ഉണ്ടാവുക. ഒാരോ ക്ലാസിനും പരമാവധി നാലു സെക്ഷനുകൾ വീതമാണ് ഉണ്ടാവുക. കുട്ടികളുടെ പഠനഭാരം കുറക്കുന്നതിനുള്ള നൂതന അധ്യാപന മാർഗങ്ങളാണ് സ്കൂളിൽ അവലംബിക്കുക. ട്യൂേട്ടാറിയലുകൾ അടക്കം ഉൾപ്പെട്ടതാണ് പാഠ്യപദ്ധതി. ഹോംവർക്കിെൻറ ഭാരം ഇതുവഴി ഒഴിവാകും. ഇതുവഴി കുട്ടികൾക്ക് സ്കൂൾ ബാഗുകളുടെ അമിതഭാരം ചുമക്കേണ്ടിവരില്ല. രാവിലെ എട്ടുമുതൽ വൈകീട്ട് 4.30വരെയാണ് പ്രവർത്തന സമയം. ആവശ്യമുള്ള കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സ്കൂളിൽ നിന്ന് ലഭ്യമാക്കാനും പദ്ധതിയുണ്ട്. നിലവിൽ ഇന്ത്യൻ സ്കൂളിൽ അഡ്മിഷൻ നേടിയവർക്ക് പ്രത്യേക ആനുകൂല്യത്തോടെ ഇവിടെ പ്രവേശനം നേടാൻ അവസരമുണ്ടാകും. നിലവിൽ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നവർക്ക് അന്താരാഷ്ട്ര സിലബസിലേക്ക് മാറുന്നതിെൻറ പ്രയാസം ഒഴിവാക്കാൻ രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കും ഒാറിയേൻറഷൻ ക്ലാസ് സംഘടിപ്പിക്കുമെന്നും ഹർഷേന്ദുഷാ പറഞ്ഞു. 110 റിയാൽ മുതൽ 180 റിയാൽ വരെയാകും പ്രതിമാസ ഫീസ്. െഎ.എസ്.ഡബ്ല്യു.കെ പ്രിൻസിപ്പൽ ഡി.എൻ. റാവു, െഎ.എസ്.ഡബ്ല്യു.കെ -െഎ വൈസ് പ്രിൻസിപ്പൽ നിസാം ഖുറൈശി, എസ്.എം.സി ട്രഷറർ അൽക്കേഷ് ജോഷി, എസ്.എം.സി അംഗം ശിൽപ പവനായ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
