അടുത്ത വര്‍ഷം മുതല്‍ സ്കൂളുകളില്‍ സൈനിക വിദ്യാഭ്യാസവും
text_fieldsമസ്കത്ത്: അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂളുകളില്‍ സൈനിക വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകനായ ശൈഖ് സൗദ് അല്‍ അസ്രി അറിയിച്ചതാണികാര്യം.
കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന ഒമാനി ആണ്‍കുട്ടികള്‍ക്കായി സൈനിക വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. നിലവിലെ അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങള്‍ നിമിത്തം അടുത്ത അധ്യയന വര്‍ഷത്തേക്ക് നീട്ടുകയായിരുന്നെന്ന് അല്‍ അസ്രി പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് തെരഞ്ഞെടുത്താല്‍ മതിയെന്ന രീതിയിലാകും ഇത് നടപ്പാക്കല്‍.
സൈനിക വിദ്യാഭ്യാസത്തിന് ചേരുന്നവരെ വൈദ്യപരിശോധനക്കും ശാരീരികക്ഷമതാ പരിശോധനക്കും ശേഷം മാത്രമാകും തെരഞ്ഞെടുക്കുക. സേനാംഗങ്ങളുടെ പരിശീലനത്തിന് ഒപ്പം സേനയുടെ വിവിധ രീതികളും വിദ്യാര്‍ഥികളെ അഭ്യസിപ്പിക്കും. അച്ചടക്കം, മാര്‍ച്ച്പാസ്റ്റ്, ഷൂട്ടിങ് തുടങ്ങിയ വിഭാഗങ്ങളിലും പരിശീലനമുണ്ടാകും. അഞ്ച് ആഴ്ച നീളുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഭാവിയില്‍ സേനയില്‍ ചേരുന്നതിനുള്ള അധിക യോഗ്യതയായി കണക്കാക്കുമെന്നും അല്‍ അസ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
