സ്കൂൾ ബസുകളിൽ ഇനി വിദ്യാർഥികൾ കുടുങ്ങില്ല
text_fieldsമസ്കത്ത്: സ്കൂൾ ബസുകളിൽ കുട്ടികൾ കുടുങ്ങുന്ന സംഭവങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന സുരക്ഷസംവിധാനം വികസിപ്പിച്ചെടുത്ത് സ്വദേശി. കാലിഡോണിയൻ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ അബ്ദുൽ അസീസ് അൽ അബ്രി തെൻറ ബിരുദ പ്രോജക്ടിെൻറ ഭാഗമായാണ് ഇൗ സംവിധാനം വികസിപ്പിച്ചെടുത്തത്.
വാഹനം ഒാഫ് ചെയ്ത് 30 സെക്കൻഡിന് ശേഷം ആരെങ്കിലും ബസിൽ ഉണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് സിഗ്നലുകൾ അയക്കുകയാണ് ഇൗ സംവിധാനം ചെയ്യുക. ബസിൽ കുടുങ്ങുന്ന കുട്ടികൾ അമിതമായ ചൂടോ തണുപ്പോ നിമിത്തമാണ് മരണത്തിന് കീഴടങ്ങുന്നതെന്ന് അൽ അബ്രി പറയുന്നു.
ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യമിട്ടാണ് ഇൗ സംവിധാനം വികസിപ്പിച്ചെടുത്തത്. വാഹനത്തിനുള്ളിലെ മനുഷ്യസാന്നിധ്യം തിരിച്ചറിയാൻ സാധിക്കുന്ന പി.െഎ.ആർ ചെയർ ഒക്യുപെൻസി സെൻസറുകൾ അടക്കമുള്ള സെൻസറുകളാണ് ഇതിെൻറ പ്രധാന ഭാഗം. മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞാൽ ഇത് മൈക്രോ കൺട്രോളറിലേക്ക് സിഗ്നൽ അയക്കുന്നു. ഇൗ കൺട്രോളർ ബസിലേക്ക് നിർദേശം നൽകുന്നതോടെ അലാറം മുഴങ്ങുകയും വായു സമ്പർക്കത്തിനായി വാഹനത്തിെൻറ ജനാലകൾ തനിയെ തുറക്കുകയുമാണ് ചെയ്യുക. ബസിെൻറ ലൊക്കേഷനടക്കം വിവരങ്ങൾ കാണിച്ച് ബസ് ഡ്രൈവർക്കും സ്കൂൾ അഡ്മിനിസ്ട്രേഷനും സംവിധാനം സന്ദേശം അയക്കുകയും ചെയ്യും.
പ്രാദേശിക, അന്താരാഷ്ട്ര വിപണികളിൽ തെൻറ കണ്ടുപിടിത്തം ലഭ്യമാക്കണമെന്ന് ആഗ്രഹിക്കുന്ന അബ്രി ഇൗ സംവിധാനത്തിെൻറ കാര്യക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. മൊബൈൽ നെറ്റ്വർക്ക് കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ എസ്.എം.എസ് സംവിധാനം ഫലപ്രദമാകണമെന്നില്ല.
അതോടൊപ്പം മൊബൈൽ ഫോൺ ഉപയോഗത്തിൽ പരിചിതരല്ലാത്ത പ്രായമുള്ള ഡ്രൈവർമാർക്കും ഇൗ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ട് അലാറം, എക്സ്റ്റേണൽ ഡിസ്പ്ലേ തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ ഏർപ്പെടുത്തുന്നത് ആലോചനയിലുണ്ട്. ഇതോടൊപ്പം ജി.പി.എസ് മൊഡ്യൂൾ ഘടിപ്പിക്കുന്നതും കാര്യക്ഷമത ഉറപ്പാക്കാൻ കൂടുതൽ പി.െഎ.ആർ സെൻസറുകൾ ഘടിപ്പിക്കുന്നതും വാഹനത്തിനുള്ളിലെ ലൈവ് ചിത്രങ്ങൾ ഡ്രൈവർക്കും സ്കൂൾ അധികൃതർക്കും അയച്ചുെകാടുക്കുന്നതിനായി കാമറ ഘടിപ്പിക്കുന്നതടക്കം കൂട്ടിച്ചേർക്കലുകൾ ഇൗ സംവിധാനത്തെ മികവുറ്റതാക്കുമെന്ന് അൽ അബ്രി പറയുന്നു. തെൻറ കണ്ടുപിടിത്തം വികസിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതരിൽനിന്ന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ യുവ ബിരുദധാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
