ഹുർമുസ് കടലിടുക്കിലെ കപ്പൽ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ ചർച്ചകൾ തുടരുന്നതായി ഒമാൻ
text_fieldsമസ്കത്ത്: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും എല്ലാ കക്ഷികളുമായും ചർച്ചകൾ തുടരുകയാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുഗമമാക്കാൻ സുൽത്താനേറ്റ് പൂർണമായി പ്രതിജ്ഞാബദ്ധമാണെന്ന് ഒമാൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി തികച്ചും സുതാര്യവും നിഷ്പക്ഷവുമായ രീതിയിൽ ഇതിനായി ചർച്ചകൾ പുരോഗമിക്കുകയാണ്.
ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര സമുദ്ര നിയമ കൺവെൻഷനിൽ ഒപ്പുവെച്ച രാജ്യമെന്ന നിലയിൽ, അതിലെ എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഒമാന് ബാധ്യതയുണ്ട്. സമുദ്ര ഗതാഗതത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമ തത്വങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനും അവ പൂർണമായി അനുസരിക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ഒമാൻ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

