Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹുർമുസ്: ചർച്ചകൾ...

ഹുർമുസ്: ചർച്ചകൾ അനുകൂല അന്തരീക്ഷത്തിലെന്ന് ഒമാൻ

text_fields
bookmark_border
news
cancel

മസ്കത്ത്: ഹുർമുസ് കടലിടുക്കിലെ ഗതാഗത ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ചർച്ചകൾ അനുകൂല അന്തരീക്ഷത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് ഒമാൻ വിദേശ കാര്യ മന്ത്രാലയം ​പ്രസ്താവനയിൽ അറിയിച്ചു.

ചർച്ച തികച്ചും സുതാര്യമാണെന്നും പുരോഗതിയിലൂടെയാണ് നീങ്ങുനന്നതെന്ന് ഒമാൻ അറിയിച്ചു. എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ഈ ചർച്ചകളുടെ പുരോഗതിയെ ബാധിക്കുന്ന ഒരുവിധ നടപടികളും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ അപലിപിച്ചുള്ള പ്രസ്താവനയിലാണ് ഒമാൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രാദേശിക സമുദ്ര അതിർത്തികളുടെ പരമാധികാരത്തിന്റെയും ലംഘനമാണെന്നും ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷക്കും മേഖലയുടെ സമാധാനത്തിനും വലിയ ഭീഷണിയാണെന്നും ഒമാൻ വിദേശ കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsStrait of HormuzOman
News Summary - ഹുർമുസ് ചർച്ചകൾ അനുകൂല അന്തരീക്ഷത്തിലെന്ന് ഒമാൻ
Next Story