Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍ - സൗദി ഹൈവേ:...

ഒമാന്‍ - സൗദി ഹൈവേ: യാത്ര ചെയ്​തത്​ നാല്​ ലക്ഷത്തോളം പേർ

text_fields
bookmark_border
Oman - Saudi Highway
cancel
camera_alt

ഒ​മാ​ൻ സൗ​ദി-​ഹൈ​വേ​യു​ടെ രാ​ത്രി​കാ​ല കാ​ഴ്ച (ഫ​യ​ൽ)


അ​ഞ്ച് ല​ക്ഷം ട​ണ്ണോ​ളം ച​ര​ക്ക് നീ​ക്ക​വും ന​ട​ന്നു, ക​​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ റോ​ഡ്​ തു​റ​ന്ന​ത്​

മ​സ്ക​ത്ത്​: ഒ​മാ​ന്‍ - സൗ​ദി റോ​ഡ് വ​ഴി ഈ ​വ​ർ​ഷം ഇ​തി​ന​കം നാ​ല്​ ല​ക്ഷ​ത്തോ​ളം​പേ​ർ യാ​ത്ര ചെ​യ്ത​താ​യി ഗ​താ​ഗ​ത, വാ​ര്‍ത്ത വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രി സ​ഈ​ദ് ബി​ന്‍ ഹ​മൂ​ദ് അ​ല്‍ മ​അ്​​വാ​ലി പ​റ​ഞ്ഞു. ഒ​മാ​ന്‍ -സൗ​ദി ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി മേ​ഖ​ല​യി​ല്‍ വി​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ള്‍ ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ച​ര്‍ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ടു​ത്ത അ​ഞ്ച് വ​ര്‍ഷ​ത്തി​ന​കം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും ച​ര​ക്ക് ക​ട​ത്തും മൂ​ന്നി​ര​ട്ടി വ​രെ വ​ര്‍ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ച് ല​ക്ഷം ട​ണ്ണോ​ളം ച​ര​ക്ക് നീ​ക്ക​വും ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം​വ​രെ ന​ട​ന്നി​ട്ടു​ണ്ട്. സു​ൽ​ത്താ​നേ​റ്റി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള റോ​ഡ് സൗ​ക​ര്യം ഹ​ജ്ജ്- ഉം​റ തീ​ര്‍ഥാ​ട​ക​ര്‍ക്കും വ്യാ​പാ​ര മേ​ഖ​ല​ക്കും ഗു​ണം ചെ​യ്യു​മെ​ന്ന് സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്സ് മ​ന്ത്രി സാ​ലി​ഹ് അ​ല്‍ ജാ​സ​ര്‍ പ​റ​ഞ്ഞു. എം​പ്റ്റി ക്വാ​ര്‍ട്ട​ര്‍ മ​രു​ഭൂ​മി​യി​ലൂ​ടെ സൗ​ദി​യെ​യും ഒ​മാ​​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ ഏ​ഴി​നാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു റോ​ഡ്​ തു​റ​ന്ന്​ കൊ​ടു​ത്ത​ത്.

മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മ​രു​ഭൂ​മി ഹൈ​വേ​യാ​ണി​ത്. നേ​ര​ത്തേ യു.​എ.​ഇ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 1638 കി.​മീ റൂ​ട്ടാ​ണ് സൗ​ദി​യു​മാ​യി ഒ​മാ​നെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ര​മാ​ര്‍ഗം.

ഈ ​യാ​ത്ര​ക്ക് 16 മു​ത​ല്‍ 18 വ​രെ മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ക്കും. എ​ന്നാ​ല്‍, പു​തി​യ റോ​ഡ് വ​ന്ന​തോ​ടെ 800 കി.​മീ ദൂ​രം കു​റ​ഞ്ഞു. ഇ​ബ്രി​യി​ലെ ത​നാ​മി​ല്‍ നി​ന്നാ​ണ് ഒ​മാ​നി​ല്‍ റോ​ഡ് ആ​രം​ഭി​ക്കു​ന്ന​ത്. വി​ദേ​ശി​ക​ള്‍ ഉ​ള്‍പ്പെ​ടെ രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ലെ യാ​ത്ര​ക​ള്‍ക്ക് റോ​ഡ് ഉ​പ​യോ​ഗി​ച്ച് വ​രു​ന്നു​ണ്ട്. ഖ​രീ​ഫ്​ സ​മ​യ​ത്ത്​ നി​ര​വ​ധി ആ​ളു​ക​ളാ​ണ്​ ഈ ​പാ​ത​യി​ലൂ​ടെ ഒ​മാ​നി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman - Saudi Highway
News Summary - Oman - Saudi Highway: Around 400,000 people traveled
Next Story