ഒമാൻ-സൗദി ബിസിനസ് കൗൺസിൽ യോഗം ചേർന്നു
text_fieldsഒമാൻ-സൗദി ബിസിനസ് കൗൺസിലിന്റെ യോഗം ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ (ഒ.സി.സി.ഐ) ചേർന്നപ്പോൾ
മസ്കത്ത്: ഒമാൻ-സൗദി ബിസിനസ് കൗൺസിലിന്റെ ഈ വർഷത്തെ ആദ്യ യോഗം ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ (ഒ.സി.സി.ഐ) ചേർന്നു.
യോഗത്തിൽ സെക്ടറൽ കമ്മിറ്റികളുടെ കാഴ്ചപ്പാടുകൾ ഒമാൻ അവതരിപ്പിച്ചു.
ഇരുരാജ്യങ്ങളിലെയും സ്വകാര്യമേഖല സ്ഥാപനങ്ങൾക്കിടയിൽ ആശയവിനിമയം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബിസിനസ് കൗൺസിലിലെ ഒമാനി തലവൻ അലി ഹമദ് അൽ കൽബാനി പറഞ്ഞു.
നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കാനായി നയങ്ങളും ചട്ടക്കൂടുകളും രൂപപ്പെടുത്തുന്നതിനുള്ള വഴികളെ കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

