Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ഭരണാധികാരിയുടെ ഈജിപ്ത്​ പര്യാടനത്തിന്​ തുടക്കം

text_fields
bookmark_border
ഒമാൻ ഭരണാധികാരിയുടെ ഈജിപ്ത്​ പര്യാടനത്തിന്​ തുടക്കം
cancel

മസ്​കത്ത്​: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന്‍റെ രണ്ട്​ ദിവസത്തെ ഈജിപ്ത്​ സന്ദർശനത്തിന്​ തുടക്കമായി. ഭരണമേറ്റെടുത്തതിന്​ ശേഷം ആദ്യമായി ഈജിപ്തിലെത്തിയ സുൽത്താന്​ ഊഷ്​മള വരവേൽപ്പാണ്​ ലഭിച്ചത്​. കൈറോ വിമാനത്താവളത്തയിൽ പ്രസിഡന്‍റ്​ അബ്​ദുൽ ഫത്താഹ്​ അൽസീസി നേരിട്ടെത്തിയാണ്​ സുൽത്താനെ സ്വീകരിച്ചത്​. അതിനുശേഷം ഈജിപ്ഷ്യൻ റിപ്പബ്ലിക്കൻ ഗാർഡിന്റെ മോട്ടോർസൈക്കിളുകളുടെ അകമ്പടിയോടെ ഇത്തിഹാദിയ കൊട്ടാരത്തിലേക്ക് ആനയിച്ചു. ഇവിടെ ​ ഔദ്യോഗിക സ്വീകരണവും നൽകി.


പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയുടെ ക്ഷണം സ്വീകരിച്ചാണ്​ സുൽത്താൻ ഈജിപതിൽ എത്തിയിരിക്കുന്നത്​.​ ഉഭയ കഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ നിരവധി കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും.

പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം, സംയുക്ത അറബ് പ്രവർത്തനത്തിന് സഹായിക്കുന്ന കാര്യങ്ങളിൽ ഇരു നേതൃത്വങ്ങളും കൂടിയാലോചനകളും നടത്തും. വിവിധ കരാറുകളിലും ഒപ്പുവെക്കും.


പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്​, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്​മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ്​ അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഈജിപ്തിലെ ഒമാൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ നാസിർ അൽ റഹ്ബി എന്നിവരടങ്ങുന്ന പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman ruler's visit to Egypt begins
Next Story