ഒമാനിൽ റോഡ് ശൃംഖല വികസിക്കുന്നു
text_fieldsമസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ റോഡ് ശൃംഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാര്യമായ പുരോഗതിയുണ്ടായി ഔദ്യോഗിക കണക്കുകൾ. രാജ്യത്ത് ടാർ ചെയ്ത റോഡുകളുടെ ആകെ നീളം 2021-ലെ 40,546 കിലോമീറ്ററിൽ നിന്ന് 2025 അവസാനത്തോടെ 45,659 കിലോമീറ്ററായി വർധിച്ചു. റോഡ് ശൃംഖലയുടെ ഘട്ടം ഘട്ടമായുള്ള വികാസമാണ് ഇത് കാണിക്കുന്നത്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട 2026-ലെ വാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025 അവസാനത്തോടെ രാജ്യത്തെ സിംഗിൾ ലൈൻ റോഡുകളുടെ ആകെ നീളം 41,478 കിലോമീറ്ററായും ഡബിൾ ലൈൻ (എക്സ്പ്രസ്സ്‌വേകൾ ഉൾപ്പെടെ) റോഡുകളുടെ നീളം 4,182 കിലോമീറ്ററായും ഉയർന്നു. ഇതോടൊപ്പം താൽക്കാലികമായി നിരപ്പാക്കിയ ടാർ ചെയ്യാത്ത റോഡുകളുടെ ആകെ നീളം 44,079 കിലോമീറ്ററിലെത്തി.
വിവിധ ഗവർണറേറ്റുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം, താൽക്കാലികമായി നിരപ്പാക്കിയ റോഡുകളുടെ കാര്യത്തിൽ ദാഖിലിയ ഗവർണറേറ്റാണ് ഏറ്റവും മുന്നിൽ; 480 കിലോമീറ്റർ. രണ്ടാമതുള്ള മസ്കത്ത് ഗവർണറേറ്റിൽ 425 കിലോമീറ്ററും മൂന്നാമതുള്ള അൽ ദാഹിറയിൽ 120 കിലോമീറ്ററുമാണ് റോഡുള്ളത്. എന്നാൽ സിംഗിൾ ലൈൻ റോഡുകളുടെ കാര്യത്തിൽ ദോഫാർ ഗവർണറേറ്റാണ് ഒന്നാമത്; 383 കിലോമീറ്റർ. വടക്കൻ അൽ ഷർഖിയ-263 കിലോമീറ്റർ, തെക്കൻ ബാത്തിന-260 കിലോമീറ്റർ എന്നിവയാണ് തൊട്ടുപിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

