ശക്തമായ കറൻസി പട്ടികയിൽ ഇടം നേടി ഒമാൻ റിയാലും
text_fieldsമസ്കത്ത്: ഈ വർഷത്തെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഇടം നേടി ഒമാൻ റിയാൽ. ഫോബ്സ് മാസിക തയാറാക്കിയ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ റിയാലുള്ളത്. ഒരു റിയാലിന് ശരാശരി 2.60 ഡോളറാണ് വിനിമയ നിരക്ക്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത് കുവൈത്ത് ദീനാറാണ്. ബഹ്റൈൻ ദീനാർ രണ്ടും ജോർഡൻ ദീനാർ നാലാം സ്ഥാനത്തുമാണുള്ളത്. അഞ്ചാം സ്ഥാനത്ത് ബ്രീട്ടീഷ് പൗണ്ടാണ്. കേമാൻ ഐലൻഡ്സ് ഡോളർ, ജിബ്രാൾട്ടർ പൗണ്ട്, സ്വിസ് ഫ്രാങ്ക്, യൂറോ, യു.എസ് ഡോളർ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ യഥാക്രമം വരുന്നത്.
ഓരോ കറൻസിയുടെയും ഒരു യൂനിറ്റ് വാങ്ങാൻ ആവശ്യമായ ഡോളറിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും ശക്തമായ കറൻസികളെ തിരഞ്ഞെടുത്തതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

