റസ്റ്റാറന്റിലെ പൊട്ടിത്തെറി: പ്രചരിക്കുന്നത് തെറ്റായ വിവരമെന്ന് അധികൃതർ
text_fieldsമസ്കത്ത്: സീബ് വിലായത്തിലെ തെക്കൻ മബേലയിൽ റസ്റ്റാറന്റിലുണ്ടായ പൊട്ടിത്തെറി സംഭവത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. 600 ഗാലൻ വലുപ്പമുള്ള ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് എന്നതടക്കം വിവിധ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്നും ഇവ പ്രചരിപ്പിക്കരുതെന്നും അധികൃതർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ 18 പേർക്ക് പരിക്കേൽക്കുകയും റസ്റ്റാറന്റിന് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വരെ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
പാചകവാതകം ചോർന്നാണ് അപകടമെന്ന് അധികൃതർ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശമൊന്നടങ്കം കുലുങ്ങുന്ന രീതിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ സ്ഫോടനത്തിന്റെ ശബ്ദം ദൂരെ സ്ഥലങ്ങളിൽ വരെ കേൾക്കുന്ന രീതിയിലായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അതിവേഗം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

