ഒമാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു -ഉപപ്രധാനമന്ത്രി
text_fieldsഒമാനിലെ വിവിധ ആരാധനാലയങ്ങളുടെ തലവൻമാരുമായി കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഒമാനിലെ വിവിധ ആരാധനാലയങ്ങളുടെ തലവൻമാരുമായി സുൽത്താനെ പ്രതിനിധീകരിച്ച് കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് കൂടിക്കാഴ്ച നടത്തി. മതസഹിഷ്ണുതക്കും സഹകരണത്തിനുമുള്ള സുൽത്താനേറ്റിന്റെ പ്രതിബദ്ധത തെളിയിക്കുകയാരുന്നു പരിപാടി. എല്ലാ മതങ്ങളോടും ഒമാന്റെ ആഴത്തിൽ വേരൂന്നിയ വിലമതിപ്പും ആദരവും അടിവരയിടുന്നതിനുള്ള ഒരു വേദിയായി മാറിയ പരിപാടിയിൽ ഇസ്ലാമിന്റെ യഥാർഥ സാരാംശം സഹിഷ്ണുതയിലാണെന്നും ഫഹദ് ഊന്നിപ്പറഞ്ഞു.

