Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹലോ..ഗയ്സ്...,...

ഹലോ..ഗയ്സ്..., നിങ്ങളറിഞ്ഞോ? ഒമാനിൽ ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്താൻ ഇനി മുൻകൂർ അനുമതി നിർബന്ധം!

text_fields
bookmark_border
ഹലോ..ഗയ്സ്..., നിങ്ങളറിഞ്ഞോ? ഒമാനിൽ ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്താൻ ഇനി മുൻകൂർ അനുമതി നിർബന്ധം!
cancel

മസ്കത്ത്: ഒമാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ഭക്ഷ്യോൽപന്നങ്ങൾ പരസ്യം ചെയ്യുന്നതിനും പ്രൊമോട്ട് ചെയ്യുന്നതിനും മുൻകൂർ അനുമതി വാങ്ങണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററിന്റെ (എഫ്.എസ്.ക്യു.സി) കർശന നിർദേശം.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ,കണ്ടന്റ് ക്രിയേറ്റേഴ്സ്, കമ്പനികൾ, ഭക്ഷണ വിൽപനക്കാർ എന്നിവരുൾപ്പെടെയുള്ളവർക്ക് ഈ നിയമം ബാധകമാണ്. ഭക്ഷ്യവസ്തുക്കളുടെ രജിസ്ട്രേഷനും അവയുടെ പരസ്യ പ്രൊമോഷനുകളും സംബന്ധിച്ച ഭക്ഷ്യ സുരക്ഷാ നിയമത്തിലെ വ്യവസ്ഥകളുടെയും മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവിന്റെയും (69/2024) അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

ഭക്ഷ്യോൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നവർ, കമ്പനികൾ, സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, ഇൻഫ്ലുവൻസർമാർ എന്നിവരുൾപ്പെടെ ഭക്ഷ്യോൽപന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ഈ നിർദേശം ബാധകമായിരിക്കും.

ഭക്ഷ്യോൽപന്ന പരസ്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യോൽപന്നങ്ങളുടെ പരസ്യങ്ങൾക്കോ പ്രൊമോഷനുകൾക്കോ ഉള്ള അനുമതിക്കായി അപേക്ഷിക്കാൻ Food.approval@mafwr.gov.om എന്ന ഇമെയിൽ വിലാസം വഴി സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food SafetySocial MediaInfluencersOman
News Summary - ഒമാനിൽ ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുത്താൻ മുൻകൂർ അനുമതി വേണം
Next Story