ഇന്ത്യയിലെ ടൂറിസം കമ്പനികളുമായി ഒമാൻ പ്രതിനിധികൾ ചർച്ച നടത്തി
text_fieldsമസ്കത്ത്: ഇന്ത്യൻ ടൂറിസം കമ്പനികളുടെ സി.ഇ.ഒകളുമായി ഒമാൻ പൈതൃക, വിനോദസഞ്ചാര മന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തി. ലോക വിനോദസഞ്ചാരികൾക്ക് പൊതുവായും ഇന്ത്യയിൽനിന്നുള്ളവർക്ക് പ്രത്യേകിച്ചും ഒമാൻ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ ചർച്ചയിൽ വിശദീകരിച്ചു.
ഇന്ത്യയിലെ അഞ്ചു പ്രമുഖ നഗരങ്ങളിൽ ഒമാൻ പൈതൃക, വിനോദസഞ്ചാര മന്ത്രാലയം നടത്തുന്ന ടൂറിസം കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു ചർച്ച. വിനോദസഞ്ചാരകേന്ദ്രങ്ങളെ പരിചയപ്പെടുത്തൽ മാത്രമല്ല, അന്താരാഷ്ട്ര കോൺഫറൻസുകൾക്കും പ്രദർശനങ്ങൾക്കും വേദിയാകാനുള്ള ഒമാന്റെ സാധ്യതകൾകൂടി അവതരിപ്പിക്കപ്പെട്ടു.
ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് അവരുടെ താൽപര്യങ്ങളും ആവശ്യകതകളും അനുസരിച്ചുള്ള പാക്കേജുകളാണ് അവതരിപ്പിച്ചത്. കോവിഡ് മഹാമാരിക്കു മുമ്പ് ഇന്ത്യയിൽനിന്ന് കൂടുതലായി സഞ്ചാരികൾ ഒമാനിലേക്ക് എത്തിയിരുന്നു. ഇന്ത്യയിലെ ടൂറിസം, എയർലൈൻ, ഹോട്ടൽ കമ്പനികളുമായുള്ള പങ്കാളിത്തത്തോടെ ആ നിലയിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം സഹകരണത്തെ എത്തിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
