മസ്കത്ത്: ഒമാനിൽ 27 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവര ുടെ എണ്ണം 484 ആയി. ഇതിൽ 109 പേർ സുഖം പ്രാപിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച 27ൽ 24 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ്. ഇതോടെ തലസ്ഥാന ഗവർണറേറ്റിലെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 393 ആയി ഉയർന്നു. ഇതിൽ 69 പേർ സുഖം പ്രാപിച്ചു. മൂന്ന് മരണങ്ങളും മസ്കത്തിലാണ് നടന്നത്.