മസ്കത്ത്: ഒമാനിൽ 18 പേർക്ക് കൂടി കോവിഡ് 19. ഇതോടെ മൊത്തം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേർ അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്.
ഒമാനിലെ ആദ്യ കോവിഡ് മരണം ചൊവ്വാഴ്ച രാത്രി റിപ്പോർട്ട് ചെയ്തിരുന്നു. മസ്കത്തിൽ നിന്നുള്ള സ്വദേശി വൃദ്ധനാണ് മരണപ്പെട്ടത്. സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ വീടുകൾക്ക് പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.