ഫലസ്തീനികളുടെ അവകാശങ്ങൾ വീണ്ടും പിന്തുണയറിയിച്ച് ഒമാൻ
text_fieldsജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിൽനിന്ന്
മസ്കത്ത്: ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിന്റെ 113ാമത് സെഷനിൽ ഒമാൻ പങ്കെടുത്തു. ഫലസ്തീന്റെ അംഗത്വ പദവി ‘വിമോചന പ്രസ്ഥാനം’ എന്നതിൽ നിന്ന് ‘അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം’ എന്നാക്കി മാറ്റുന്നതിനുള്ള കരട് പ്രമേയം അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ.എൽ.ഒ) അംഗീകരിച്ചു. കൂടാതെ ഐ.എൽ.ഒ യോഗങ്ങളിൽ പൂർണ പങ്കാളിത്തത്തിനുള്ള ഫലസ്തീന്റെ അവകാശം അംഗീകരിക്കുകയും ചെയ്തു. ഫലസ്തീന്റെ അംഗത്വ പദവി ഭേദഗതി ചെയ്യുന്നതിനുള്ള ഐ.എൽ.ഒയുടെ കരട് പ്രമേയം അംഗീകരിക്കുന്നതിൽ ഒമാൻ സുപ്രധാനമായ ഇടപെടലുകളാണ് നടത്തിയത്. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്നതിനും അന്താരാഷ്ട്ര വേദികളിൽ നീതിയുടെ തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒമാന്റെ പ്രതിബദ്ധതയാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നത്. ഐ.എൽ.ഒ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജി.സി.സി-ഐ.എൽ.ഒ ഏകോപന യോഗത്തിലും സുൽത്തനേറ്റന്റെ പ്രതിനിധി സംഘം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

