ഒമാന് യു.എന്നിന്റെ പ്രശംസ
text_fieldsമസ്കത്ത്: ഒമാന്റെ നയതന്ത്ര ഇടപെടലിന് യു.എൻ പ്രശംസയറിയിച്ചു. യമനിൽ കുടുങ്ങിയ യു.എൻ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ നടത്തിയ നയതന്ത്ര ഇടപെടലിനെയാണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭിനന്ദിച്ചത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയെ നേരിട്ട് ഫോണിൽ വിളിച്ചാണ് യു.എൻ സെക്രട്ടറി ജനറൽ അഭിനന്ദനമറിയിച്ചത്.
ഒമാൻ സർക്കാറിന്റെ സമയോചിത ഇടപെടലിൽ വിഷയം രമ്യമായി പരിഹരിക്കപ്പെട്ടതായും ഒമാന്റെ മനുഷ്യത്വപരവും നയതന്ത്രപരവുമായ പങ്ക് പ്രധാനമാണെന്നും യു.എൻ സെക്രട്ടറി ജനറൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

