Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസ്ട്രാ സെനക്ക വാക്സിെൻറ കൂടുതൽ ഡോസ് ഒമാനിൽ എത്തി
text_fieldsbookmark_border
മസ്കത്ത്: അന്താരാഷ്ട്ര വാക്സിൻ ഫെഡറേഷനുമായുള്ള (ഗാവി) ധാരണപ്രകാരമുള്ള ആദ്യ ബാച്ച് ഒാക്സ്ഫഡ് ആസ്ട്രാസെനക്ക വാക്സിൻ ഒമാനിലെത്തി. ശനിയാഴ്ച മസ്കത്ത് വിമാനത്താവളത്തിൽ വാക്സിൻ എത്തിയതായി ആരോഗ്യ വകുപ്പ് ട്വിറ്ററിൽ അറിയിച്ചു. ഒരു ദശലക്ഷം ഡോസ് വാക്സിൻ ലഭിക്കുന്നതിനാണ് ഒമാൻ അന്താരാഷ്ട്ര വാക്സിൻ ഫെഡറേഷനുമായി ധാരണയിൽ എത്തിയിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം പേർക്ക് ഇത് വഴി വാക്സിൻ നൽകാൻ കഴിയും. ജൂൺ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനത്തിനും വർഷാവസാനത്തോടെ 70 ശതമാനത്തിനും വാക്സിനേഷൻ നടത്തുന്നനുള്ള ശ്രമങ്ങളുമായാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്. മാർച്ച് അവസാനത്തോടെ 75000 ഡോസ് വാക്സിൻ ലഭിക്കുമെന്നാണ് ഒമാെൻറ പ്രതീക്ഷ. ഒമാനിൽ ഇതുവരെ മൊത്തം 139522 പേർക്കാണ് വാക്സിൻ നൽകിയത്.
Next Story

