മിഡിലീസ്റ്റിലെ മികച്ച വിനോദസഞ്ചാര കേന്ദ്രം; സ്ഥാനം മെച്ചപ്പെടുത്തി ഒമാൻ
text_fieldsമസ്കത്ത്: മിഡിലീസ്റ്റിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഒമാൻ. എയർലൈൻ, ഹോട്ടൽ റിസർവേഷനുകൾക്കുള്ള വീഗോയുടെ കണക്കനുസരിച്ച് ഒമാൻ 12ാം സ്ഥാനത്താണ്. ഈ വർഷത്തിന്റെ ആദ്യ പാദത്തിലെ കണക്കനുസരിച്ചാണിത്. 50 രാജ്യങ്ങളുടെ പട്ടികയാണ് വീഗോ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 16ാം സ്ഥാനത്തായിരുന്നു സുൽത്താനേറ്റ്സ്.
മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ ഇഷ്ടപ്പെട്ട സ്ഥലമെന്നനിലയിൽ ഈജിപ്താണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സൗദി, ഇന്ത്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്. ദശലക്ഷക്കണക്കിന് ആഗോള വിനോദസഞ്ചാരികളിൽനിന്നുള്ള ഫ്ലൈറ്റ്, ഹോട്ടൽ ഡേറ്റ വിശകലനംചെയ്താണ് പട്ടിക തയാറാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

