റമദാനിൽ പാഴാക്കുന്ന ഭക്ഷണ സാധനങ്ങളുടെ അളവ് വർധിക്കുന്നു
text_fieldsമസ്കത്ത്: റമദാനിൽ പാഴാക്കുന്ന ഭക്ഷണസാധനങ്ങളുടെ അളവ് ഒാരോ വർഷവും വർധിച്ചുവരുകയാണെന്ന് ഒമാൻ എൻവയൺമെൻറൽ സർവിസസ് കമ്പനി (ബിയ ഒമാൻ) വക്താവ് പറഞ്ഞു.ദശലക്ഷക്കണക്കിന് റിയാലിെൻറ ഭക്ഷണ സാധനങ്ങളാണ് ഇൗ മാസം അനാവശ്യമായി പാഴാകുന്നത്. ഇൗ സാഹചര്യം ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ അത്യാവശ്യത്തിന് മാത്രം വാങ്ങിയാൽ മതിയെന്നും അനാവശ്യ ഷോപ്പിങ് ഒഴിവാക്കണമെന്നും മാലിന്യ നിർമാർജനത്തിെൻറ ചുമതലയുള്ള ബിയ ഒമാെൻറ സ്ട്രാറ്റജിക് ഡെവലപ്മെൻറ് വിഭാഗം എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു. സുൽത്താൻ ഖാബൂസ് സർവകലാശാല നടത്തിയ പഠനത്തിൽ ഒാരോ വർഷവും ഒമാനിൽ 54 ദശലക്ഷം റിയാലിെൻറ ഭക്ഷണസാധനങ്ങൾ പാഴാവുന്നതായാണ് കണക്ക്.
ഇതിൽ നല്ലൊരു പങ്കും റമദാനിലാണ്. ഒാരോ ഒമാനി വീടുകളിലും ഉണ്ടാക്കുന്ന ഭക്ഷണത്തിെൻറ മൂന്നിലൊരു ഭാഗവും കളയുകയാണ്. മൊത്തം നഗരസഭാ വേസ്റ്റിെൻറ 27 ശതമാനവും ഇങ്ങനെ പാഴായിപോകുന്ന ഭക്ഷണസാധനങ്ങളാണെന്നും മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു. നഗരവത്കരണത്തിനും ജനസംഖ്യാ വർധനവിനുമൊപ്പം ഭക്ഷണശീലങ്ങളിൽ വന്ന മാറ്റവും ഇതിന് കാരണമാണ്. റമദാനിൽ പലചരക്ക് സാധനങ്ങൾ അനാവശ്യമായി വാങ്ങിക്കൂട്ടുന്നതാണ് കാരണം.
ഇതിൽ പലതും പിന്നീട് ഉപയോഗശൂന്യമാകുന്നു. ഇൗ പ്രവണത ഒഴിവാക്കുന്നതിനായി എല്ലാ വർഷവും ആവശ്യമായ ഭക്ഷണ സാധനങ്ങൾ മാത്രം വാങ്ങുകയെന്നുണർത്തി ‘ബിയ’ കാമ്പയിൻ നടത്താറുണ്ട്. ഇൗ വർഷവും സാമൂഹിക മാധ്യമങ്ങളിലൂടെയും സ്കൂൾ പരിപാടികളിലൂടെയും വീടുകളിൽ നേരിെട്ടത്തിയുമെല്ലാം സമാനമായ ബോധവത്കരണ പരിപാടികൾ നടത്തുമെന്നും മുഹമ്മദ് അൽ ഹാർത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
