Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബുറൈമിയിൽ ശക്​തമായ മഴ

ബുറൈമിയിൽ ശക്​തമായ മഴ

text_fields
bookmark_border
ബുറൈമിയിൽ ശക്​തമായ മഴ
cancel

മസ്കത്ത്: ന്യൂനമർദത്തി​െൻറ ഫലമായി ബുറൈമിയിൽ ശക്തമായ മഴ. മസ്കത്ത്, ബാത്തിന പ്രവിശ്യകളിലും വെള്ളിയാഴ്ച രാവിലെ ചെറിയ മഴയുണ്ടായി. ബുറൈമിയിൽ വ്യാഴാഴ്ച രാത്രി മുതൽ മഴ പെയ്തിരുന്നു. പുലർച്ചെ മൂന്നു മുതൽ ഉച്ചക്ക് 11 വരെയാണ് ശക്തമായ മഴയുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചക്ക് ശേഷം ആദ്യമായാണ് ബുറൈമിയിൽ ശക്തമായ മഴ ലഭിക്കുന്നത്. ഇന്നലെ പെയ്ത മഴയുടെ ഫലമായി ബുറൈമിയിൽ പലയിടത്തും ശക്തമായ വാദികളുണ്ടായി. അൽഫേ, സുമൈനി, റൗദ തുടങ്ങിയ സ്ഥലങ്ങളിലാണ്  വാദികളുണ്ടായത്.

അൽഫേയിലേക്കുള്ള റോഡ് വെള്ളപ്പാച്ചിലിൽ ഭാഗികമായി തകർന്നു. ഇങ്ങോട്ട് ഫോർവീലർ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. സലൂൺ കാർ ചളിയിൽ താഴ്ന്നതോടെയാണ് പൊലീസ് ഗതാഗതത്തിന് ഭാഗിക നിരോധനം ഏർപ്പെടുത്തിയത്. പലയിടത്തും വെള്ളെക്കട്ടുകൾ രൂപപ്പെട്ടതായും ബുറൈമിയിലെ താമസക്കാർ പറഞ്ഞു. മസ്കത്ത്, ബാത്തിന പ്രവിശ്യകളിൽ രാവിലെ മുതൽ അന്തരീക്ഷം മൂടിെക്കട്ടിനിന്നിരുന്നെങ്കിലും ചെറിയ മഴ മാത്രമാണ് ലഭിച്ചത്.

മുസന്ദം ഗവർണറേറ്റിലെ ഖസബ്, മദ്ഹ, ദിബ്ബ എന്നിവിടങ്ങളിൽ ചെറുതും ഇടത്തരം മഴയുമാണ് ലഭിച്ചത്. മസ്കത്ത് പ്രവിശ്യയിൽ റൂവിയടക്കം സ്ഥലങ്ങളിൽ ഉച്ചയോടെയാണ് മഴയുണ്ടായത്. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman rain
Next Story