Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ ഇന്ന്​ ഒറ്റപ്പെട്ട മഴക്ക്​ സാധ്യത

text_fields
bookmark_border
oman rain
cancel

മസ്കത്ത്​: ഒമാന്‍റെ വിവിധ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ബുധനാഴ്ച ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക്​-തെക്ക്​ ബാത്തിന, മുസന്ദം, തെക്കൻ ബാത്തിന, മസ്‌കത്ത്​, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വടക്കൻ ശർഖിയ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലുമായിരിക്കും മഴ ലഭിക്കുക.

വൈകുന്നേരമോ രാത്രിയോ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman rain forecast
Next Story