മസ്കത്ത്: വിദേശികളുടെ താമസസ്ഥലങ്ങളിൽ നടത്തുന്ന പരിശോധനകൾ സുതാര്യവും കൃ ത്യമായി നടപടിക്രമങ്ങൾ പാലിച്ചുമാണ് ചെയ്യാറുള്ളതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കെട്ടിടങ്ങളുടെ ഉപയോഗം ചട്ടപ്രകാരമാണോയെന്നത് സംബന്ധിച്ച് നഗരസഭ നിരീക്ഷണത്തിലൂടെ ഉറപ്പുവരുത്താറുണ്ട്. താമസക്കാർക്കെതിരെ റെയ്ഡ് നടത്തുന്നതിന് കൃത്യമായ നടപടികളുണ്ട്. ആദ്യം നിയമലംഘനത്തെക്കുറിച്ച് ഡയറക്ടറേറ്റിൽ പരാതി ലഭിക്കണം.
പരാതിയിൽ നിയമലംഘനവുമായി ബന്ധപ്പെട്ട രണ്ട് വകുപ്പുകളുടെ ഉത്തരവാണ് അടുത്തതായി ഉണ്ടാവുക. ഇൗ ഉത്തരവ് നടപ്പിൽവരുത്തുന്നതിനായി റെയ്ഡിന് അനുമതി നൽകുകയാണ് ചെയ്യുക. അൽ ഹെയിൽ നോർത്തിൽ വിദേശികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട പ്രസ്താവനയിലാണ് നഗരസഭയുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിശദീകരണം നൽകിയത്. പബ്ലിക് പ്രോസിക്യൂഷെൻറയും റോയൽ ഒമാൻ പൊലീസിെൻറയും സഹകരണത്തോടെ നടത്തിയ പരിശോധനയിൽ കെട്ടിടത്തിെൻറ ആറു മുറികളിലും വിദേശികളെ താമസിപ്പിച്ചതായി കണ്ടെത്തി. ഇത് നിയമങ്ങളുടെ ലംഘനമാണെന്നും നഗരസഭ അറിയിച്ചു.