ഒമാൻ മലയാളം റേഡിയോ അവതരിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനില്‍നിന്നുള്ള ആദ്യത്തെ മുഴുവൻസമയ മലയാളം മൊബൈല്‍ ആപ്സ് റേഡിയോ ‘ഒമാന്‍ മലയാളം’ ഔദ്യോഗികമായി അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേ സ്റ്റോർ വഴിയും െഎ.ഒ.എസ് ഫോണുകളില്‍ ആപ്പിള്‍ സ്റ്റോർ വഴിയും റേഡിയോ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. omanmalayalam.com എന്ന വെബ്സൈറ്റ് വഴിയും റേഡിയോ ആസ്വദിക്കാം. എല്ലാ മണിക്കൂറുകളുടെയും തുടക്കത്തില്‍ വാര്‍ത്ത ബുള്ളറ്റിനുകളുണ്ടാകും. സംഗീതം, നാടകം, ഇൻററാക്ടീവ് പ്രോഗ്രാമുകൾ എന്നിവയും ഉണ്ടായിരിക്കും.
ഒമാനില്‍ മാധ്യമ പ്രവര്ത്തകന് ഷിലിന് പൊയ്യാര വാര്‍ത്തകള്‍ അവതരിപ്പിക്കും. ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി കണ്ണന് നായര്‍, അല്‍ ഹഷര്‍ ഗ്രൂപ്പ് എം.ഡി ശൈഖ് സുല്‍ത്താന്‍ അല്‍ ഖാറൂസി, ലുലു ഗ്രൂപ്പ് ഒമാന്‍ ഡയറക്ടര്‍ കെ.എ. ഷബീര്‍, ബദര്‍ അല്‍സമാ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, മാർക്കറ്റിങ് മാനേജര്‍ ദേവസി, സ്പോണ്സര് അദ്നാന് അല്‍ മത്താഷി, രമണി, അഷ്റഫ്, ഷിബി എം. തമ്പി, ഹമീദ്, ബിനു, ജയകുമാര്‍ വള്ളിക്കാവ്, മലബാര്‍ ഗോള്‍ഡ് റീജനല്‍ മേധാവി കെ. നജീബ്, ഒമാന്‍ യു.എ.ഇ എക്സ്ചേഞ്ച് സി.ഇ.ഒ എം.പി. ബോബന്, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജംഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏഷ്യാവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിസാര്‍ സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ മാനേജര്‍ ദീപാ ഗണേഷ് റേഡിയോയുടെ പ്രസേൻറഷൻ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
