ഒമാൻ^ഖത്തർ വ്യാപാര ബന്ധം പുതിയ ഉയരങ്ങളിലേക്ക്
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ ഖത്തർ സന്ദർശനത്തോടെ ഇരു രാജ്യങ്ങളുടെ വ്യാപാര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. സുൽത്താെൻറ സന്ദർശനത്തിെൻറ ഭാഗമായി നിരവധി കരാറുകളാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. അടുത്ത കാലത്തായി ഒമാനും ഖത്തറും തമ്മിലെ വ്യാപാര ബന്ധം ശക്തിയാർജിച്ചു വരുകയാണ്. 2019ൽ വ്യാപാര ബന്ധം 6.8 ശതേകാടി ഖത്തർ റിയാലായി ഉയർന്നിരുന്നു. കൃഷി, കന്നുകാലി, ഗതാഗതം, വാർത്തവിനിമയം, ഉൗർജം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, നിർമാണം, ബാങ്കിങ് എന്നീ മേഖലകളിലെല്ലാം ഒമാനും ഖത്തറും തമ്മിലുള്ള വ്യാപാര ബന്ധം ഏറെ വർധിച്ചിരുന്നു.കാർഷിക, കെട്ടിട നിർമാണ ഉപകരണങ്ങളുടെ വ്യവസായ മേഖലയിൽ മാത്രം രണ്ട് ശതകോടി ഖത്തർ റിയാലിെൻറ സംയുക്ത നിക്ഷേപ പദ്ധതികളാണുള്ളത്. ഖത്തർ മാർക്കറ്റിൽ 350ലധികം ഇരു രാഷ്്ട്രങ്ങളുടെ സംയുക്ത നിക്ഷേപ സംരംഭങ്ങളുണ്ട്. ഉൗർജം, വ്യവസായം അടക്കമുള്ള മേഖലകളിലാണ് നിക്ഷേപമുള്ളത്. വിവിധ മേഖലകളിലായി 200ലധികം കമ്പനികളിലാണ് ഒമാനിൽ ഇരു രാജ്യങ്ങളുടെയും സംയുക്ത നിക്ഷേപമുള്ളത്.ഒമാൻ ഭരണാധികാരിയുടെ ഖത്തർ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളുടെയും പുരോഗതിക്കായി നിരവധി മേഖലകളിൽ സഹകരണം ശക്തമാക്കുമെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പരസ്പര സന്ദർശനത്തിെൻറ ഭാഗമായി ഉന്നതതല പ്രതിനിധി സംഘം രാജ്യങ്ങൾ സന്ദർശനം നടത്തുന്നുണ്ട്.സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, നയതന്ത്ര, വിേനാദസഞ്ചാര േമഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ നിരവധി ഉഭയകക്ഷി കരാറുകളും സന്ദർശനത്തിെൻറ ഭാഗമായി ഒപ്പുവെച്ചിട്ടുണ്ട്. സഹകരണം ശക്തിപ്പെടുത്താനായി ഒമാൻ-ഖത്തർ സംയുക്ത കമ്മറ്റിയും രൂപവത്കരിച്ചിരുന്നു.ഇൗ കമ്മിറ്റികൾ 20 യോഗങ്ങൾ ചേരുകയും ചെയ്തു. ദോഹയും മസ്കത്തും തമ്മിൽ നിലനിൽക്കുന്ന സഹകരണം സാഹോദര്യ ബന്ധത്തിെൻറ മികച്ച മാതൃകയാണെന്നും ഖത്തർ ന്യൂസ് ഏജൻസി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

