ഒമാൻ-ഖത്തർ ബസ് അസംബ്ലി യൂനിറ്റ് നിർമാണം ജനുവരിയിൽ തുടങ്ങും
text_fieldsമസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ ഒമാനി-ഖത്തരി നിക്ഷേപകരുടെ സംയുക്ത ഉടമസ്ഥതയിൽ നിർമിക്കുന്ന ബസ് അസംബ്ലി പ്ലാൻറിെൻറ നിർമാണം അടുത്തവർഷം ജനുവരിയിൽ തുടങ്ങും. കർവ മോേട്ടാഴ്സ് എന്ന പേരിലുള്ള കമ്പനി ഒമാനിലെ ആദ്യ ബസ് അസംബ്ലി യൂനി
റ്റാണ്.
ഇതോടെ ഒമാനിലെ ഒാേട്ടാമൊബൈൽ നിർമാണ മേഖലക്ക് പുതിയ ഉണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖത്തറിലെ ദേശീയ ഗതാഗത കമ്പനിയായ ഖത്തർ ട്രാൻസ്പോർട്ടാണ് കമ്പനിയിലെ 70 ശതമാനം ഒാഹരിയുടെയും ഉടമസ്ഥർ. ഒമാൻ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ആണ് ബാക്കി 30 ശതമാനം ഒാഹരിയുടെ ഉടമസ്ഥർ.
കഴിഞ്ഞദിവസം മസ്കത്തിൽ സമാപിച്ച അന്താരാഷ്ട്ര റോഡ് യൂനിയൻ കോൺഗ്രസിൽ പ്ലാൻറിെൻറ സാധ്യതകൾ അവതരിപ്പിച്ചു.
ഒമാനൊപ്പം മേഖലയുടെ ഭാവി വളർച്ചക്കും പ്രയോജനകരമാകുന്ന പദ്ധതിയെ വിപണിക്ക് പരിചയപ്പെടുത്തുകയാണ് ചെയ്തതെന്ന് കർവ മോേട്ടാഴ്സ് പ്രോജക്ട് ഡയറക്ടർ െഎസ അൽ മുസൽമാനി പറഞ്ഞു. ഒമാനിൽ നിർമിച്ച ബസുകൾ പ്രാദേശിക വിപണിയിൽ 2020ഒാടെയാകും ലഭ്യമാവുക. താങ്ങാൻ കഴിയാവുന്ന വിലയാകും മറ്റു ബ്രാൻഡ് വാഹനങ്ങൾക്ക് ഉണ്ടാവുക.
ഒമാനും ഖത്തറും തമ്മിൽ വർധിച്ചുവരുന്ന ഉഭയകക്ഷി ബന്ധത്തിെൻറയും സാമ്പത്തിക സഹകരണത്തിെൻറയും ഉദാഹരണമാകും കർവ മോേട്ടാഴ്സ് എന്നും പ്രോജക്ട് ഡയറക്ടർ പറഞ്ഞു.
പ്ലാൻറ് നിർമാണത്തിനുള്ള ടെൻഡറിന് ഒമാനിലെയും പുറത്തെയും കരാറുകാരിൽ നിന്ന് മികച്ച പ്രതികരണമാണ് ഉള്ളതെന്ന് കോൺട്രാക്ട്സ് ആൻഡ് പ്രൊക്യുർമെൻറ് വിഭാഗം
മേധാവി ജാമിൽ ബാഷ പറഞ്ഞു. യു മാതൃകയിലുള്ള അസംബ്ലി ലൈൻ നിർമിക്കാനാണ് പദ്ധതി. വിവിധ ഡിപ്പാർട്ട്മെൻറുകളെ ഇതിൽ മതിയായ വിധത്തിൽ ക്രമീകരിക്കും.
പദ്ധതി സ്ഥലത്ത് ക്രെയിനുകൾ, കൺവേയർ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. 14 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 2020 ഫെബ്രുവരിയോടെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞവർഷം ഡിസംബറിലാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്. ആദ്യഘട്ടത്തിന് 90 ദശലക്ഷം ഡോളർ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രണ്ട്, മൂന്ന് ഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ പദ്ധതിയുടെ ചെലവ് 270 ദശലക്ഷം ഡോളർ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രാദേശിക വിപണിക്ക് അനുയോജ്യമായ കോച്ച് ബസുകൾ, സിറ്റി ബസുകൾ, സ്കൂൾ ബസുകൾ എന്നിവയാകും ആദ്യഘട്ടത്തിൽ ഇവിടെനിന്ന് പറത്തിറങ്ങുക. തുടക്കത്തിൽ പ്രതിവർഷം ആയിരം ബസുകളാകും ഉൽപാദിപ്പിക്കുക.
വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് ഉൽപാദനം മൂവായിരമാക്കി ഉയർത്താനും ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
