Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശഹീൻ ചുഴലിക്കാറ്റ്​:...

ശഹീൻ ചുഴലിക്കാറ്റ്​: ഖാബൂസ്​ സ്​ട്രീറ്റ്​ ഭാഗികമായി അടച്ചു, മത്രയിൽ ആളുകളെ ഒഴിപ്പിക്കുന്നത്​ തുടരുന്നു; ഒമാനിൽ വിമാന സർവിസ്​ പുനക്രമീകരിച്ചു

text_fields
bookmark_border
ശഹീൻ ചുഴലിക്കാറ്റ്​: ഖാബൂസ്​ സ്​ട്രീറ്റ്​ ഭാഗികമായി അടച്ചു, മത്രയിൽ ആളുകളെ ഒഴിപ്പിക്കുന്നത്​ തുടരുന്നു; ഒമാനിൽ വിമാന സർവിസ്​ പുനക്രമീകരിച്ചു
cancel

മസ്​കത്ത്​: ശഹീൻ ചുഴലിക്കാറ്റിന്​ മ​ുന്നോടിയായി മസ്​കത്തിൽ നിന്നുള്ള എല്ലാ വിമാന സർവിസുകളും പുനക്രമീകരിച്ചു. പുതുക്കിയ സമയം പിന്നീട്​ അറിയിക്കും.

മസ്​കത്തിൽ ബത്തയ്യയിൽ അൽ നാദ പ്രസിന്​ പിൻവശം മലയിടിഞ്ഞു. ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. അസെസബിയയിൽ വാഹനത്തിൽ കുടുങ്ങിയവരെ രക്ഷിച്ചു. വാഹനയാത്രക്കാരുടെ സുരക്ഷ മുൻ നിർത്തി സുൽത്താൻ ഖാബൂസ്​ സ്​ട്രീറ്റ്​ ഭാഗികമായി അടച്ചു

അതിനിടെ തിമിർത്തുപെയ്യുന്ന മഴ ഞായറാഴ്​ച അർധ രാത്രിവരെ തുടരാൻ സാധ്യത​യുണ്ടെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ്​ മസ്​കത്തിൽനിന്ന്​ 60 കിലോമിറ്റർ മാത്രം അകലെയാണ്​ ഇപ്പോഴുള്ളത്​​. ​തീരത്ത്​ ​135 കിലോമീറ്റർ വേഗതയിൽ അടിച്ച്​ വീശിയേക്കുമെന്ന്​ മേജർ മുഹമ്മദ്​ ബിൻ സാലം അൽ ഹാഷിമി അറിയിച്ചു.

മസ്​കത്തിലെ വിവിധ ഗവർണറേറ്റുകളിൽ വെള്ളപൊക്ക ഭീഷണിയുണ്ട്​. ഖുറം, അസൈബ, സീബ്​, എന്നിവിടങ്ങിൽ വരും മണിക്കൂറുകളിൽ ജല നിരപ്പ്​ ഉയരാനും ​വീടുകളിൽ വെള്ളം കയറാനും സാധ്യതയുണ്ട്​. സാഹിയ മേഖലയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്​ ആളുകളെ ഒഴിപ്പിച്ചു. മത്രയിൽ ആളുകളെ ഒഴിപ്പിക്കുന്നത്​ തുടരുന്നു.

വെള്ളം കയറുന്ന വീടുകളിലെ ആളുകൾ അഭയ ​േക​​​ന്ദ്രങ്ങളിലേക്ക്​ മാറണമെന്ന്​ അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമകാൻ സാധ്യതയുണ്ടെന്ന്​ മേജർ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycloneqaboosshaheenCyclone Shaheen
News Summary - Oman Qaboos Street partially closed, evacuation continues in Matra
Next Story