മസ്കത്ത്: പൊതുഅവധി ദിനങ്ങൾ സംബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ രാജകീയ ഉത്തരവ് പു റത്തിറങ്ങി. മുഹറം ഒന്ന്, നബിദിനം, ഇസ്റാഅ് മിഅ്റാജ്, ദേശീയദിനം (നവംബർ 18, 19), ചെറിയ പെരുന്നാൾ (റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ), ബലി പെരുന്നാൾ (ദുൽഹജ്ജ് ഒമ്പത് മുതൽ ദുൽഹജ്ജ് 12 വരെ) ദിവസങ്ങളിൽ ആയിരിക്കും പൊതുഅവധി ദിനങ്ങൾ.
മുസ്ലിം കലണ്ടർ പ്രകാരമുള്ള അവധി ദിനങ്ങൾ വെള്ളിയാഴ്ചകളിലാണ് വരുന്നതെങ്കിൽ മറ്റൊരു ദിവസം അവധി നൽകും. രണ്ട് പെരുന്നാളുകളുടെയും ആദ്യ ദിനങ്ങൾ വെള്ളിയാഴ്ചകളിലാണ് വരുന്നതെങ്കിൽ മറ്റൊരു ദിവസം അവധി നൽകും. നവോത്ഥാനദിനമായ ജൂലൈ 23ന് അവധിയുണ്ടാകില്ലെന്നും രാജകീയ ഉത്തരവിൽ പറയുന്നു.