Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ജയിലിൽ കഴിയുന്ന...

ഒമാൻ ജയിലിൽ കഴിയുന്ന സിസിലിയുടെ മോചനം വൈകാതെ

text_fields
bookmark_border
ഒമാൻ ജയിലിൽ കഴിയുന്ന സിസിലിയുടെ മോചനം വൈകാതെ
cancel

മസ്​കത്ത്​: സിസിലി മുരളിയെ ഒാർമയില്ലേ? സാമ്പത്തിക കേസിൽ കോടതി വിധിച്ച തടവുശിക്ഷ പൂർത്തിയായെങ്കിലും പരാതിക് കാർ ആവശ്യപ്പെടുന്ന പണം നൽകാനില്ലാത്തതിനാൽ ജയിലിൽതന്നെ കഴിയേണ്ടിവന്ന കൊല്ലം പാരിപ്പള്ളി സ്വദേശിനിയായ ഇൗ പ് രവാസി വനിതയുടെ അവസ്​ഥ ‘ഗൾഫ്​ മാധ്യമം’ ഒന്നിലധികം തവണ റിപ്പോർട്ട്​ ചെയ്​തിരുന്നു. സുമനസ്സുകൾ കൈകോർത്തതി​​െ ൻറ ഫലമായി സിസിലി ജയിൽ മോചിതയാവുകയാണ്​. ​പരാതിക്കാർ ആവശ്യപ്പെട്ട പണം നൽകിയതിനെ തുടർന്ന്​ കേസ്​ അവസാനിച്ച്​ റിലീസിങ്​ ഒാർഡർ ലഭിച്ചെങ്കിലും ചില പേപ്പർ വർക്കുകൾകൂടി തീരാനുണ്ടെന്ന്​ ഇബ്രയിലെ ഇന്ത്യൻ എംബസി പ്രതിനിധി മോഹൻദാസ്​ പൊന്നമ്പലം പറഞ്ഞു. ഇത്​ പൂർത്തിയാക്കി ഇൗയാഴ്​ചതന്നെ ഇവർക്ക്​ നാട്ടിലേക്കു​ മടങ്ങാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.


27,000 റിയാൽ നൽകാനുണ്ടെന്നു കാണിച്ച്​ സ്​പോൺസറും 3800 റിയാൽ നൽകാനുണ്ടെന്നു​ കാണിച്ച്​ മറ്റൊരു സ്വദേശി പൗരൻ മൻസൂറും നൽകിയ കേസുകളിൽ കോടതി ഒരുവർഷത്തെ തടവുശിക്ഷയാണ്​ വിധിച്ചത്​. ഇത്​ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും പണം നൽകാനില്ലാത്തതിനാൽ മോചനം നീണ്ട സാഹചര്യത്തിൽ സാമൂഹിക പ്രവർത്തകരും ഒടുവിൽ ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടു. ജഡ്​ജിയുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ്​ ചർച്ചയിൽ മൊത്തം 4500 റിയാൽ നൽകിയാൽ കേസ്​ അവസാനിപ്പിക്കാമെന്ന്​ സ്​പോൺസറും രണ്ടാമത്തെ സ്വദേശിയും അറിയിച്ചു. തുടർന്ന്​ താനും ഇബ്രയിലെ സാമൂഹിക പ്രവർത്തകരായ ബഷീർ കൊച്ചിയും മൊയ്​തീൻ പറേലിലും ചേർന്ന്​ ധനസമാഹരണത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നെന്ന്​ മോഹൻദാസ്​ പറഞ്ഞു. വേൾഡ്​ മലയാളി കൗൺസിൽ, ഇബ്ര കെ.എം.സി.സി, പ്രവാസി ജാലാൻ, വൺ ഇഞ്ച്​ ഇബ്ര എന്നീ പ്രവാസി കൂട്ടായ്​മകളും മലബാർ ഗോൾഡും ധനസമാഹരണവുമായി സഹകരിച്ചു. നിരവധി മലയാളികളും ഇന്ത്യക്കാരും വ്യക്​തിപരമായും ഇൗ ഉദ്യമവുമായി സഹകരിച്ചതായി മോഹൻദാസ്​ പറഞ്ഞു. സുമനസ്സുകളിൽനിന്ന്​ 3500 റിയാലോളമാണ്​​ സ്വരൂപിച്ചത്​. റമദാൻ ആയതിനാൽ 1000 റിയാൽ ഇളവ്​ നൽകാൻ ജഡ്​ജി​ ആവശ്യ​പ്പെട്ടത്​ പരാതിക്കാർ സമ്മതിച്ചതോടെ കേസ്​ അവസാനിപ്പിക്കാനുള്ള നടപടികൾക്ക്​ വേഗമേറുകയായിരുന്നു.


27 വർഷത്തെ പ്രവാസജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം നഷ്​ടമായെങ്കിലും നാട്ടിലേക്കു​ മടങ്ങാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന്​ സിസിലി പറഞ്ഞു. ജയിൽമോചനത്തിന്​ മുന്നിൽനിന്ന്​ യത്​നിച്ച മോഹൻദാസിനോടും ബഷീറിനോടും മൊയ്​തീനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്​. രോഗങ്ങൾ മാത്രം സമ്പാദ്യമാക്കി നാട്ടിലേക്കു​ മടങ്ങുന്ന സിസിലിക്ക്​ കിടപ്പാടം ബാങ്കുകാർ ജപ്​തി ചെയ്​തെന്ന വലിയ സങ്കടം ബാക്കിനിൽക്കുന്നുണ്ട്​. കേസിനെ തുടർന്നും മറ്റും വായ്​പാ കുടിശ്ശികയായതിനെ തുടർന്നാണ്​ ഏഴു​ സ​െൻറ്​ സ്​ഥലവും കൊച്ചുവീടും ബാങ്ക്​ ജപ്​തി ചെയ്​തത്​. രോഗിയായ ഭർത്താവും മകളും മരുമകനുമടങ്ങുന്ന കുടുംബം ഇപ്പോൾ വാടക വീട്ടിലാണ്​ കഴിയുന്നത്​.
ഹൃദ്രോഗമടക്കം ശാരീരിക ബുദ്ധിമുട്ടുകൾ വല്ലാതെ അലട്ടുന്ന സിസിലിയുടെ തടവുജീവിതവുമായി ബന്ധപ്പെട്ട വിഷയം സാമൂഹിക പ്രവർത്തകനും ലോക കേരള സഭാ അംഗവുമായ ഹബീബ്​ തയ്യിലാണ്​ ആദ്യം മലയാളി സമൂഹത്തി​​െൻറ ശ്രദ്ധയിൽ കൊണ്ടുവന്നത്. കേസ്​ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ സ്​പോൺസറുമായി ഒന്നിലധികം തവണ കണ്ട്​ സംസാരിക്കുകയും ചെയ്​തിരുന്നു. ഇത്​ ഫലം കാണാതിരുന്നതിനെ തുടർന്ന്​ ഒടുവിൽ ഹബീബും ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ്​ കബീർ യൂസുഫും ചേർന്ന്​ വിഷയം അംബാസഡറുടെയും എംബസി കമ്യൂണിറ്റി വെൽഫെയർ സെക്​ഷൻ സെക്കൻഡ്​​ സെക്രട്ടറി രവിശങ്കർ ഗോയലി​​െൻറയും ശ്രദ്ധയിൽപെടുത്തുകയും വിഷയത്തിൽ ഇടപെടണമെന്ന്​ അഭ്യർഥിക്കുകയും ചെയ്​തിരുന്നു.

Show Full Article
TAGS:oman prison-oman-oman news 
News Summary - oman prison-oman-oman news
Next Story