Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആരവം 2026’ ഒമാൻ പ്രവാസി അസോസിയേഷൻ ഓണാഘോഷത്തിന് സമാപനം

text_fields
bookmark_border
news
cancel

മസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം ‘ആരവം 2026’ സമാപിച്ചു. വൈകിട്ട് അഞ്ചിന് ആരംഭിച്ച ആഘോഷം രാത്രിവരെ നീണ്ടു. സംഗീതവും നൃത്തവും കോമഡിയും ഉൾപ്പെടെ വൈവിധ്യമാർന്ന കലാപരിപാടികളാൽ സമ്പന്നമായ പരിപാടിയിൽ ഒമാൻ പ്രവാസി അസോസിയേഷന്റെ കലാ സാംസ്‌കാരിക വിഭാഗം ആയ ‘സംഗീതധ്വനി’യിലെ കലാകാരന്മാർക്കൊപ്പം ‘പാട്ട് ഫാമിലി’യും ഒമാനിൽ ആദ്യമായി വേദിയിലെത്തി.

ജനപ്രിയ കോമഡി താരങ്ങൾ അനീഷ് കാവിൽ, ജിനു കോട്ടയം എന്നിവർ അവതരിപ്പിച്ച കോമഡി ഷോയും അരങ്ങേറി. സംരംഭകനും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ഗീവർഗീസ് യോഹന്നാനെ ചടങ്ങിൽ ആദരിച്ചു. ചിരിയും സംഗീതവും കലാപരിപാടികളും നിറഞ്ഞ സായാഹ്നം കുടുംബസമേതം എത്തിയ പ്രവാസികൾക്ക് മറക്കാനാകാത്ത ഒരു അനുഭവമായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Aaravam 2026': Oman Pravasi Association concludes Onam celebrations
Next Story