ഒമാൻ കവിത മഹോത്സവം 14 മുതൽ
text_fieldsമസ്കത്ത്: സാംസ്കാരിക- കായിക-യുവജന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 13ാമത് ഒമാൻ കവിത മഹോത്സവം ഡിസംബർ 14 മുതൽ 18 വരെ നടക്കും. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ തിയറ്ററിൽ നടക്കുന്ന കവിതോത്സവത്തിൽ ഒമാനിലെ പ്രമുഖ കവികളും അറബ് രാജ്യങ്ങളിൽനിന്നുള്ള അതിഥികളും പങ്കെടുക്കും.
വർക്ക്ഷോപ്പുകൾ, കവിതാസന്ധ്യകൾ, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറും. വിവിധ തലമുറകളിലെ കവികൾക്കൊപ്പം സ്വന്തം കൃതികൾ അവതരിപ്പിച്ച് മത്സരിക്കാനുള്ള അവസരവും ഒരുക്കും. ഒമാനി കവിതയുടെ വളർച്ചക്ക് ദീർഘകാലം സംഭാവന നൽകിയ നാല് കവികളെ പ്രത്യേകമായി ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

