ഒമാനിൽ 18 വയസിന് മുകളിലുള്ളവർക്ക് കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ്
text_fieldsമസ്കത്ത് (ഒമാൻ): രാജ്യത്ത് കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് 18 വയസ്സിനുമുകളിലുള്ളവര്‍ക്ക് നല്കാന് അനുവാദം നല്കി സുപ്രീം കമ്മിറ്റി. ഞായറാഴ്ച രാത്രി ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ടാർഗെറ്റ് ഗ്രൂപ്പുകളും വാക്സിനേഷനായി അംഗീകരിച്ച നടപടികളും ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് സമിതി അറിയിച്ചു. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരുടെയും വിദ്യാർഥികളുടെയും പ്രവേശനം വിലക്കുന്നതിന് ഒരു ഏകീകൃത സംവിധാനം ഏർപ്പെടുത്തും. ബന്ധപ്പെട്ട അധികാരികൾക്കും ഇത് സംബന്ധിച്ച സർക്കുലർ നൽകും.
പള്ളികളിലേക്കുള്ള പ്രവേശനം, പ്രാദേശിക പരിപാടികൾ, വിവാഹ പാർട്ടികൾ, കായികവിനോദങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി ആളുകൾ തിങ്ങിക്കൂടുന്ന പരിപാടികളുടെ ശേഷികൾ 50 ശതമാനത്തിൽ പരിമിതപ്പെടുത്തിയത് കർശനമായി തുടരേണ്ടതിെൻറ പ്രാധന്യത്തെ പറ്റിയും കമ്മിറ്റി ഉൗന്നി പറഞ്ഞു.
ഒമാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്സിനെടുത്തവർക്കേ ഇത്തരം ഇടങ്ങളിലേക്ക് പ്രശേന അനുമതിയുണ്ടാകുകയുള്ളു. അതേസമയം തന്നെ സാമൂഹിക അകലം പാലിക്കണമെന്നും ശരിയായ രീതിയിൽ മാസ്ക് ധരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു. കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോണിെൻറ ആഗേളതലത്തിലെ സ്ഥിതിഗതികളും രാജ്യത്തെ കോവിഡ് കേസുകളെ കുറിച്ചും കമ്മിറ്റി വിശകലനം ചെയ്തു.
ഒമാനിൽ പോസിറ്റീവ് കേസുകളിൽ നേരിയ വർധവ് സൂചിപ്പിക്കുന്നു. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും കിടത്തിച്ചികിത്സക്കിന്നുവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.

