Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅറേബ്യന്‍ ട്രാവല്‍...

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഒമാന്‍ പവലിയന്‍ തുറന്നു

text_fields
bookmark_border
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഒമാന്‍ പവലിയന്‍ തുറന്നു
cancel
camera_alt

ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റി​ലെ ഒ​മാ​ന്‍ പ​വ​ലി​യ​ന്‍ 

Listen to this Article

മ​സ്ക​ത്ത്​: ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റി​ല്‍ ഒ​മാ​ന്‍ പ​വ​ലി​യ​ന്‍ തു​റ​ന്നു. ഈ ​വ​ര്‍ഷ​ത്തെ അ​റേ​ബ്യ​ന്‍ ട്രാ​വ​ല്‍ മാ​ര്‍ക്ക​റ്റി​ന് (എ.​ടി.​എം) ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ് സെ​ന്റ​ര്‍ ആ​ണ് വേ​ദി​യാ​കു​ന്ന​ത്. 200 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലാ​ണ് ഒ​മാ​ന്റെ പ​വ​ലി​യ​ന്‍ ഒ​രു​ക്കി​യ​ത്.

ഈ ​മാ​സം 12 വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ പൈ​തൃ​ക-​വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​മാ​ണ് ഒ​മാ​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ജ്‌​ലി​സ്, ടൂ​റി​സ്റ്റ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സെ​ന്റ​ര്‍, മീ​റ്റി​ങ്​ റൂം, ​ര​ണ്ട് റി​സ​പ്ഷ​ന്‍ ഓ​ഫി​സു​ക​ള്‍, ഹോ​സ്പി​റ്റാ​ലി​റ്റി ടെ​ന്റ് എ​ന്നി​വ​യും പ​വ​ലി​യ​നി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ര്‍ക്കാ​ര്‍-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ 14 സ്ഥാ​പ​ന​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അ​സ്സാ​ന്‍ ബി​ന്‍ ഖാ​സിം അ​ല്‍ ബു​സൈ​ദി​യാ​ണ് ഒ​മാ​ന്‍ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്.സു​ൽ​ത്താ​നേ​റ്റി​ലെ ടൂ​റി​സം-​ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​െ​ല നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളെ കു​റി​ച്ചും മ​റ്റും പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കും. കോ​വി​ഡി‍െൻറ പി​ടി​യി​ൽ​നി​ന്ന്​ മോ​ചി​ത​മാ​യി സ​ഞ്ചാ​ര​മേ​ഖ​ല തി​രി​ച്ചെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ.​ടി.​എം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arabian travel marketOman pavilion
News Summary - Oman pavilion opens in Arabian travel market
Next Story