ദുബൈ എക്സ്പോയിൽ ഒമാൻ പവിലിയൻ
text_fieldsദുബൈ എക്സ്പോയിലെ ഒമാൻ പവിലിയൻ
ദുബൈ എക്സ്പോയിൽ ഒമാൻ പവിലിയൻ ഒക്ടോബർ രണ്ടിന് തുറന്നു. അഞ്ചുദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ പവിലിയൻ സന്ദർശിച്ചത്. ലഭ്യമായ കണക്കുകൾ പ്രകാരം ഒരു ദിവസം ശരാശരി 6,000 ആളുകളാണ് ഒമാൻ പവിലിയൻ സന്ദർശിക്കുന്നത്. തുറന്ന ആദ്യ ആഴ്ചയിൽ സന്ദർശകരുടെ എണ്ണം 81,071 കവിഞ്ഞിരുന്നു. അവസരങ്ങളുടെ തലമുറകൾ എന്ന പേരിൽ കുന്തിരിക്ക മരത്തിെൻറ കഥയും അതിെൻറ ജീവിതചക്രവും അടിസ്ഥാനമാക്കിയാണ് പവിലിയൻ രൂപകൽപന.
ആധുനിക സാങ്കേതികവിദ്യകളുടെയും സൗണ്ട് മാനേജ്മെൻറിെൻറയും ദൃശ്യാവിഷ്കാരം ഇവിടേക്ക് ജനങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളും പവിലിയനിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നുണ്ട്.

