ജപ്പാൻ എക്സ്പോ സാംസ്കാരിക പൈതൃക കാഴ്ചകളുമായി ഒമാൻ പവലിയൻ
text_fieldsജപ്പാനിൽ ഒസാക്കിയിൽ നടക്കുന്ന എക്സ്പോ 2025ലെ ഒമാൻ പവിലിയനിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്
മസ്കത്ത്: ജപ്പാനിൽ ഒസാക്കിയിൽ നടക്കുന്ന എക്സ്പോ 2025ലെ ഒമാൻ പവിലിയൻ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ഉദ്ഘാടനം ചെയ്തു. ‘വിപുലീകൃത കണക്ഷനുകൾ’ എന്ന മുദ്രാവാക്യത്തിൽ ഒരുക്കിയിരിക്കുന്ന പവലിയൻ, വിഷൻ 204 ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന, ഒമാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതിന്റെ ഭാവി അഭിലാഷങ്ങളും പ്രദർശിപ്പിക്കും.
ഒമാന്റെ പൈതൃകവും ആധുനിക സ്വത്വവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന, ജനങ്ങൾ, ഭൂമി, ജലം എന്നീ മൂന്ന് പ്രധാന വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ് പവലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കുന്നതിനും, സാംസ്കാരിക സ്വത്വം വർധിപ്പിക്കുന്നതിനും, കൂടുതൽ മനുഷ്യബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനുമുള്ള രാജ്യത്തിന്റെ സമർപ്പണത്തെ ഈ വിഷയങ്ങൾ എടുത്തുകാണിക്കുന്നു. ഒക്ടോബർ 13 വരെ നീണ്ടുനിൽക്കുന്ന എക്സ്പോയുടെ കാലയളവിലുടനീളം, ആശയവിനിമയവും ഇടപെടലും, ടൂറിസം, നിക്ഷേപ അവസരങ്ങൾ, സാംസ്കാരിക സ്വത്വം, അന്താരാഷ്ട്ര ബന്ധങ്ങൾ, പങ്കാളിത്തങ്ങൾ എന്നിങ്ങനെ ആറ് പ്രധാന വിഷയങ്ങൾ പവലിയൻ ഉയർത്തിക്കാട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

